/sathyam/media/media_files/2025/07/23/gggg-2025-07-23-04-56-01.jpg)
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റേൺ ന്യൂയോർക്കിൽ നിന്നും കാണാതായതായി പരാതി ലഭിച്ച കനേഡിയൻ പെൺകുട്ടിയുടെ മരണത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തതായി ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസ് അറിയിച്ചു. സംഭവത്തിൽ പിതാവ് ലൂസിയാനോ ഫ്രാറ്റോലിൻ (45) അറസ്റ്റിലായി. ഇയാൾക്കെതിരെ കൊലപാതക്കുറ്റം ചുമത്തിയിട്ടുണ്ട്.
ഒമ്പത് വയസ്സുള്ള മെലിന ഫ്രാറ്റോലിനെയാണ് ഞായറാഴ്ച ടികോണ്ടെറോഗയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രി പത്ത് മണിയോടെ ലേക്ക് ജോർജ്ജിന് സമീപത്തു നിന്ന് മകളെ കാണാതായതായി ലൂസിയാനോ ഫ്രാറ്റോലിൻ റിപ്പോർട്ട് ചെയ്തതായി ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസ് അറിയിച്ചിരുന്നു. അതേസമയം മെലിനയുടെ
തിരോധാനത്തെക്കുറിച്ചുള്ള പിതാവിന്റെ വിവരണത്തിൽ പൊരുത്തക്കേടുകൾ ഉള്ളതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
കേസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസിനെ 518-783-3211 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസ് ക്യാപ്റ്റൻ റോബർട്ട് എ മക്കോണൽ അഭ്യർത്ഥിച്ചു.