/sathyam/media/media_files/2025/11/06/v-2025-11-06-04-32-21.jpg)
ഷ്യയിലെ കൗമാരക്കാര്‍ക്കിടയില്‍ അമിതഭാരം കുറയ്ക്കുന്നതിനായി 'മോളിക്യൂള്‍' എന്ന പേരില്‍ വില്‍ക്കുന്ന ഗുളികകള്‍ ഒരു പുതിയ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ 'അത്ഭുത ഗുളികകള്‍' ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്ന അപകടകരമായ വസ്തുവായി മാറിയിരിക്കുന്നു.
സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമായ ടിക് ടോക്കിലൂടെയാണ് ഈ പില്‍സുകള്‍ക്ക് റഷ്യയില്‍ വലിയ പ്രചാരം ലഭിച്ചത്. ഗുളിക കഴിച്ച് തടി കുറഞ്ഞ നിരവധിപേര്‍ ഇത് സംബന്ധിച്ച പോസ്ററുകള്‍ പങ്കുവെച്ചതാണ് കൗമാരക്കാരെ ആകര്‍ഷിച്ചത്. 'മോളിക്യൂള്‍' സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ശരീര വിറയല്‍, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈ പില്‍സുകള്‍ ഡാന്‍ഡെലിയന്‍ വേരും പെരുംജീരകത്തിന്റെ എണ്ണയും അടങ്ങിയ പ്രകൃതിദത്തമായ ഉല്‍പ്പന്നമാണെന്നാണ് തെറ്റിദ്ധരിപ്പിക്കുന്നത്. എന്നാല്‍, സിബുട്രാമിന്‍ (ടശയൗൃേമാശില) അടക്കമുള്ള നിരോധിത രാസവസ്തുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ടെന്ന് റഷ്യന്‍ പത്രമായ ഇസ്വെസ്ററിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിശപ്പ് നിയന്ത്രിക്കുന്നതിനായി ഉപയോഗിച്ചിരുന്ന സിബുട്രാമിന്‍, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനാല്‍ 2010 മുതല്‍ യുഎസ്, യുകെ, യൂറോപ്പ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിരോധിച്ചതാണ്. റഷ്യയില്‍ ഇത് ഇപ്പോഴും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
അനധികൃതമായി ഇവ വില്‍ക്കുന്നത് തടയാന്‍ റഷ്യന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കരിഞ്ചന്തയില്‍ ഗുളികകള്‍ സുലഭമാണ്. 'മോളിക്യൂള്‍' എന്ന പേരിലുള്ള വില്‍പ്പന കര്‍ശനമായി നിരോധിക്കപ്പെട്ടതോടെ, ഇതേ ഗുളികകള്‍ 'ആറ്റം' എന്ന പുതിയ പേരില്‍ കുറഞ്ഞ വിലയ്ക്ക് വിപണിയില്‍ എത്താന്‍ തുടങ്ങി. ആരോഗ്യത്തിന് ഗുരുതരമായി ദോഷകരമായ ഈ ട്രെന്‍ഡ് അവസാനിപ്പിക്കാനുള്ള കടുത്ത ശ്രമങ്ങളിലാണ് റഷ്യന്‍ അധികൃതര്‍ ഇപ്പോള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us