'മിസിസ് എർത്ത്' കിരീടം കനേഡിയൻ മലയാളിക്ക് ; അഭിമാനമായി കണ്ണൂരിന്റെ പുത്രി മിലി ഭാസ്കർ

New Update
Hhhgg

ഓട്ടവ: കാനഡയെ പ്രതിനിധീകരിച്ച് മിസ്സിസ് എർത്ത് 2025 പട്ടം സ്വന്തമാക്കി മലയാളി യുവതി മിലി ഭാസ്കർ. യുഎസിൽ നടന്ന രാജ്യാന്തര സൗന്ദര്യ മത്സരത്തിലാണ് 24 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളെ പിന്തള്ളി മിലി ഈ അഭിമാനനേട്ടം കൈവരിച്ചത്. മിസിസ് എർത്ത് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വംശജയായ കാനഡക്കാരി കൂടിയാണ് മിലി ഭാസ്കർ. ആദ്യമായാണ് ഒരു മലയാളി യുവതി ഈ നേട്ടം സ്വന്തമാക്കുന്നത്. 

Advertisment

രണ്ടുമക്കളുടെ അമ്മയായ മിലി 2024-ലാണ് ആദ്യമായി റാംപിൽ ചുവടുവെച്ചത്. ജനുവരിയിൽ നടന്ന മിസിസ് മലയാളി കാനഡ മത്സരമാണ്

സൗന്ദര്യമത്സരവേദികളിലേക്ക് കാലെടുത്തുവയ്ക്കാൻ മിലിക്ക് ഊർജമേകിയത്. പിന്നീടാണ് മിസിസ് കാനഡ എർത്തായി തിരഞ്ഞെടുക്കപ്പെട്ടത്. 

ഇലക്ട്രോണിക്സിൽ ബിരുദവും ഫിനാൻസ് ആൻഡ് മാർക്കറ്റിങ്ങിൽ മാനേജ് മെന്റ് ബിരുദവും യോഗാധ്യാപക കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. ഡെലോയിറ്റ് കാനഡയിലെ ഡയറക്ടറായ അവർ, ഡൈവേഴ്സിറ്റി, ഇക്വിറ്റി & ഇൻക്ലൂഷൻ (D) എന്നിവയുടെ ശക്തയായ വക്താവാണ്. യോഗ ഇൻസ്ട്രക്ടറും മാനസികാരോഗ്യ പ്രചാരകയും കൂടിയാണ് മിലി.

"ഈ വിജയം എനിക്ക് മാത്രമല്ല, സ്വപ്നം കാണാൻ ധൈര്യപ്പെടുന്ന ഓരോ സ്ത്രീക്കും കൂടിയാണ്'', കിരീടം ഏറ്റുവാങ്ങി മിലി പറഞ്ഞു.ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ഒന്റാരിയോയിലെ ഓക്ക് വില്ലിലാണ് മിലി താമസിക്കുന്നത് . മിലിയുടെ വിജയം കാനഡയ്ക്കും ഇന്ത്യക്കും മലയാളികൾക്കും അഭിമാന നേട്ടമാണ്.

Advertisment