ഒട്ടാവ: ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ വധിക്കപ്പെട്ട കേസില്‍ ഒരു ഇന്ത്യക്കാരന്‍ കൂടി കാനഡയില്‍ അറസ്ററിലായി. നേരത്തെ കേസുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യന്‍ പൗരന്‍മാരെ കാനഡ അറസ്ററ് ചെയ്തിരുന്നു.
അമന്‍ദീപ് സിങ് എന്ന 22 കാരനാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ആയുധ കേസുമായി ബന്ധപ്പെട്ട് ഇയാള്‍ പൊലീസ് കസ്ററഡിയില്‍ തുടരുകയായിരുന്നു. ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കൊലപാതക കുറ്റവും ഗൂഢാലോചന കുറ്റവും പൊലീസ് ചുമത്തി.
കരണ്‍പ്രീത് സിങ്, കമല്‍പ്രീത് സിങ്, കരണ്‍ ബ്രാര്‍ എന്നിവരാണ് നേരത്തെ പിടിയിലായ ഇന്ത്യക്കാര്‍. നിജ്ജാറിനെ വെടിവച്ചയാള്‍, ൈ്രഡവര്‍, നിജ്ജാറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചയാള്‍ എന്നിവരാണിവരെന്ന് കനേഡിയന്‍ പോലീസ് പറയുന്നു.