ബ്രിട്ടനില്‍ ട്രെയിനില്‍ കൂട്ടകത്തിക്കുത്ത്, ഒന്‍പത് പേരുടെ നില അതീവ ഗുരുതരം

New Update
Gyg

കേംബ്രിഡ്ജ്ഷയര്‍: ബ്രിട്ടനിലെ ഹൈസ്പീഡ് ട്രെയിനിലുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ ഒന്‍പത് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ . മറ്റൊരാള്‍ക്ക് നേരിയ പരിക്കുകളും റിപ്പോര്‍ട്ട് ചെയ്തു.

Advertisment

ഡോണ്‍കാസ്റ്ററില്‍ നിന്ന് ലണ്ടന്‍ കിങ്‌സ് ക്രോസിലേക്ക് ഇന്നലെ വൈകിട്ട് പുറപ്പെട്ട 6.25 ട്രെയിനില്‍ നടന്ന ഈ ആക്രമണത്തെത്തുടര്‍ന്ന് ട്രെയിന്‍ ഹണ്ടിംഗ്ടണ്‍ സ്റ്റേഷനില്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു. ഇന്നലെ രാത്രി 7.42-നാണ് സംഭവം ഉണ്ടായതെന്നാണ് പോലീസ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രതികളെന്ന് കരുതുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ആക്രമണം നടത്തിയതായി കരുതുന്ന ഒരാളെ പോലീസ് ടേസര്‍ ഉപയോഗിച്ച് കീഴടക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തെ കുറിച്ച് തീവ്രവാദവിരുദ്ധ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് സേനാവിഭാഗങ്ങളെല്ലാം പിന്തുണ നല്‍കുന്നുണ്ടെന്ന് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

Advertisment