വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസ് ഉദ്ഘാടനം പ്രൌഢഗംഭീരമായി

New Update
wmc northern ireland-6

ബെൽഫാസ്റ്റ്: വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസ് പ്രവർത്തനോദ്ഘാടനം പ്രൌഡഗംഭീരമായി നടത്തപ്പെട്ടു. ചെയർമാൻ അനിൽ പോളിന്റെ അധ്യക്ഷതയിൽ, യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി പടയാട്ടിൽ (ജർമ്മനി) ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡണ്ട്‌ പ്രദീപ്‌ ജോസഫ് സ്വാഗതവും, സെക്രട്ടറി ക്ലിന്റോ തോമസ് നന്ദിയും പറഞ്ഞു.

Advertisment

wmc northern ireland-4

 യൂറോപ്പ് റീജിയൻ സെക്രട്ടറി ബാബു ജോസഫ് തോട്ടപ്പള്ളി (യു.കെ), ട്രഷറർ ഷൈബു കൊച്ചിൻ (അയർലണ്ട്), ഗ്ലോബൽ ഹെൽത്ത് ഫോറം പ്രസിഡന്റ് ഡോ.ജിമ്മി ലോനപ്പൻ, ഗ്ലോബൽ ആർട്സ് & കൾച്ചറൽ ഫോറം സെക്രട്ടറി രാജു കുന്നക്കാട്ട്, ലിധീഷ് രാജ് (യു. കെ), മുൻ ഗ്ലോബൽ വൈസ് ചെയർമാൻ ബിജു വൈക്കം, അയർലണ്ട് പ്രൊവിൻസ് സെക്രട്ടറി റോയി പേരയിൽ എന്നിവർ പ്രസംഗിച്ചു.

wmc northern ireland-5

വേൾഡ് മലയാളി കൗൺസിൽ 'കാലാ രത്ന' അവാർഡ്  രാജു കുന്നക്കാട്ടിന് സെക്രട്ടറി ബാബു ജോസഫ് സമർപ്പിക്കുകയും, ഡോ. ജിമ്മി പൊന്നാട അണിയിക്കുകയും ചെയ്തു. ജോളി പടയാട്ടിലിനെയും പൊന്നാട അണിയിച്ച് ആദരിച്ചു.

wmc northern ireland

കലാഭവൻ ദിലീപ് അവതരിപ്പിച്ച കോമഡി ഷോ, ജാസ് ബീറ്റ്സിന്റെ ഗാനമേള, അരുണിന്റെ ഡി ജെ പാർട്ടി, നന്ദന സന്തോഷ്‌ അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ്  എന്നിവ പരിപാടികൾക്ക് മാറ്റ് കൂട്ടി. വിഭവ സമൃദ്ധമായ ഡിന്നറും ഒരുക്കിയിരുന്നു.

wmc northern ireland-7

ബെൽഫാസ്റ്റ് സെന്റ് കോൾമെൻസ് ഹാൾ നിറഞ്ഞു കവിഞ്ഞ വേദിയിൽ നോർത്തേൺ അയർലണ്ടിൽ ആദ്യമായി നടന്ന ഒരു അന്താരാഷ്ട്ര മലയാളി സംഘടനയുടെ പ്രവർത്തനോദ്ഘാടനം അവിസ്മരണീയമായ അനുഭവമായി.

wmc northern ireland-8

സണ്ണി കട്ടപ്പന തന്റെ സ്വതസിദ്ധമായ ശൈലിയിൽ അവതാരകനായി ശ്രദ്ധ നേടി. അവതാരികയായി ലയ വേദി കൈലെടുത്തു.

wmc northern ireland-3

പരിപാടികൾക്ക് പ്രദീപ്‌ ജോസഫ്, അനിൽ, ക്ലിന്റോ, സോജു ഈപ്പൻ, സിനു പടയാട്ടിൽ, സിജു, ഡിജോ തോമസ്, ജീമോൻ, ജോബി തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment