Advertisment

ഗാന്ധി ജയന്തി ദിനം ഒ ഐ സി സി (യുകെ) 'സേവന ദിനം' ആയി ആചരിക്കും; മാഞ്ചസ്റ്റർ റീജിയന്റെ നേതൃത്വത്തിൽ പ്രവർത്തകർ ബോൾട്ടൻ കൗൺസിലുമായി ചേർന്നു തെരുവ് ശുചീകരണം സംഘടിപ്പിക്കും; ഇന്ന് രാവിലെ 10.30 മുതൽ വിപുലമായ ചടങ്ങുകൾ

കൗൺസിലുമായി ചേർന്നുള്ള ശുചീകരണ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ തദ്ദേശീയരുടെയുംമാധ്യമ പ്രവർത്തകരുടെയും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

New Update
oiUntitledisir

ബോൾട്ടൻ: ഗാന്ധി ജയന്തി ദിനം ഒ ഐ സി സി (യു കെ) 'സേവന ദിനം' ആയി ആചരിക്കും. ശ്രമദാനത്തിന്റെ ഭാഗമായി മാഞ്ചസ്റ്റർ റീജിയന്റെ നേതൃത്വത്തിൽ പ്രവർത്തകർ ബോൾട്ടൻ കൗൺസിലുമായി ചേർന്നു  മാലിന്യം നിറഞ്ഞ തെരുവുകൾ ശുചീകരിക്കും.

Advertisment

രാവിലെ 10.30 മുതൽ ബോൾട്ടനിലെ പ്ലേ പാർക്ക്‌ ഗ്രൗണ്ടിൽ വെച്ച് ഒ ഐ സി സി നാഷണൽ പ്രസിഡന്റ്‌ ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് 'സേവന ദിനം' ഉദ്ഘാടനം ചെയ്യും. 

ഗാന്ധി ജയന്തിയോടനുബന്ധിച്ചു യു കെയിൽ ആദ്യമായാണ് ഒരു സംഘടന തെരുവ് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്.

കൗൺസിലുമായി ചേർന്നുള്ള ശുചീകരണ പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ തദ്ദേശീയരുടെയുംമാധ്യമ പ്രവർത്തകരുടെയും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

ഗാന്ധിസ്മൃതി സംഗമം, പുഷ്‌പാർച്ചന എന്നിങ്ങനെ വിപുലമായ പരിപാടികളോടെയാണ് ഗാന്ധി ജയന്തി ദിനം ഒ ഐ സി സി (യു കെ) യുടെ നേതൃത്വത്തിൽ ഇത്തവണ കൊണ്ടാടുന്നതെന്ന് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. 

ഐ സി സി യു കെ വൈസ് പ്രസിഡന്റ്‌ സോണി ചാക്കോ ഒ ഐ സി സി യു കെ ഔദ്യോഗിക വക്താവും മീഡിയ സെൽ ഇൻചാർജും ആയ റോമി കുര്യാക്കോസ് എന്നിവരാണ് പ്രോഗ്രാം കോർഡിനേറ്റർമാർ.

ബോൾട്ടൻ, സാൽഫോഡ്, പ്രസ്റ്റൺ എന്നീ യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥികൾ തദ്ദേശിയരായ ഹരിത സേന പ്രവർത്തകർ യു കെയിലെ സാമൂഹിക രാഷ്ട്രീയ മേഖലയിലെ വ്യക്തിത്വങ്ങൾ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമാകും. 

ഗാന്ധി ജയന്തിയോടനുബന്ധിച്ചു  ഒ ഐ സി സി (യു കെ) - യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'സേവന ദിനത്തിൽ പങ്കാളികളാകുന്നതിന് ഏവരെയും സ്വാഗതം സംഘാടകർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്: 

ഷൈനു ക്ലെയർ മാത്യൂസ്: 07872514619

സോണി ചാക്കോ: 07723306974

റോമി കുര്യാക്കോസ്: 07776646163

ശുചീകരണ പ്രാവർത്തനങ്ങൾ നടക്കുന്ന സ്ഥലം: 

Play Park Playground
Parkfield Rd
Bolton BL3 2BQ

Advertisment