ഇപ്സ്വിച്: ജനപ്രീയനായ രാഷ്ട്രീയ നേതാവും ജനകീയ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ചു, അദ്ദേഹത്തിന്റെ സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുകയാണ് പ്രവാസലോകം.
യു കെയിൽ, ഒഐസിസി ഇപ്സ്വിച് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ
ജൂലൈ 21 (ഞായറാഴ്ച) 'ഉമ്മൻ ചാണ്ടി അനുസ്മരണ ദിനം' സംഘടിപ്പിക്കും. ഇപ്സ്വിച്ച് ബ്രിട്ടാനിയ സ്കൗട്ട് ഹാളിൽ വച്ച് വൈകിട്ട് 8 മണി മുതൽ ചടങ്ങുകൾ ആരംഭിക്കും.
/sathyam/media/media_files/hL4UFVAmP8YqZDHtS60V.jpg)
യു കെയിൽ പ്രമുഖ ചാരിറ്റി - പൊതു പ്രവർത്തകയും സംരംഭകയും, ഒഐസിസി (യു കെ) വർക്കിംഗ് പ്രസിഡന്റ് - ഒഐസിസി വനിതാ വിംഗ് യൂറോപ്പ് കോർഡിനേറ്ററുമായ ഷൈനു ക്ലെയർ മാത്യൂസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു അനുസ്മരണ സന്ദേശം നൽകും.
യു കെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള കോൺഗ്രസ് സംഘടന നേതാക്കളും പ്രവർത്തകരും പങ്കെടുക്കുന്ന അനുസ്മരണ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും സഹകരണം അഭ്യർത്ഥിക്കുന്നതായും ഒഐസിസി (യു കെ) ഇപ്സ്വിച്ച് യൂണിറ്റ് പ്രസിഡന്റ് കെ ജി ജയരാജ്, വൈസ് - പ്രസിഡന്റ് ബാബു മാങ്കുഴിയിൽ, മറ്റ് യൂണിറ്റ് അംഗങ്ങൾ എന്നിവർ അറിയിച്ചു.
വേദിയുടെ വിലാസം:
6th, Scout Hall
Britannia Rd, Ipswich
IP4 4PE