ബിഷപ്പ് കൂട്ടായ്മ' - യുടെ ഓണാഘോഷം സെപ്റ്റംബർ 15, തിരുവോണനാളിൽ; ആഘോഷങ്ങൾ രാവിലെ 9.30 മുതൽ

ആധുനിക ശബ്ദ - ദൃശ്യ സംവിധാനങ്ങളുടെ അകമ്പടിയോടെ ഒരുക്കിയിരിക്കുന്ന ഡി ജെയോട് കൂടി രാത്രി 8 മണിക്ക് പരിപാടി സമാപിക്കും.

New Update
ukUntitledsum

ഡെറം: കൗണ്ടി ഡെറത്തിലുള്ള ബിഷപ്പ് ഓക്ലൻണ്ടിലെ ഇന്ത്യൻ കൂട്ടായ്മയായ 'ബിഷപ്പ് കൂട്ടായ്മ' - യുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 15, തിരുവോണ നാളിൽ വിവിധ പരിപാടികളോടെ  സംഘടിപ്പിക്കും. 

Advertisment

രാവിലെ 9.30 - ന്  നാട്ടിൽ നിന്നും എത്തിച്ചേർന്നിട്ടുള്ള അമ്മമാർ നിലവിളക്ക് തെളിച്ചു ആരംഭിക്കുന്ന ഓണാഘോഷത്തിൽ ഒട്ടനവധി കലാ - കായിക - വിനോദ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

മാവേലിയെ വരവേൽക്കൽ, തിരുവാതിര, കുട്ടികളുടെ വിവിധ പരിപാടികൾ, നൃത്തങ്ങൾ, വിഭവ സമൃദ്ധ മായ ഓണസദ്യ, വടം വലി, കായിക മത്സരങ്ങൾ,  രസകരങ്ങളായ ഫാമിലി ഫൺ ഗെയിമുകൾ തുടങ്ങിയവയാണ് പരിപാടിയിലെ പ്രമുഖ ആഘോഷങ്ങൾ.

Untitledseum

ആധുനിക ശബ്ദ - ദൃശ്യ സംവിധാനങ്ങളുടെ അകമ്പടിയോടെ ഒരുക്കിയിരിക്കുന്ന ഡി ജെയോട് കൂടി രാത്രി 8 മണിക്ക് പരിപാടി സമാപിക്കും.

തിരുവോണനാളിൽ തന്നെ സംഘടിപ്പിക്കുന്ന ഓണ സദ്യയിലും മറ്റു ആഘോഷങ്ങളിലും ഏവരും കൃത്യസമയത്ത് എത്തിച്ചേർന്ന് പരിപാടികൾ ഗംഭീര വിജയമാക്കണമെന്ന് ആഘോഷ കമ്മിറ്റി അറിയിച്ചു.

Advertisment