വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി താമസാനുമതി: ജര്‍മ്മനിയുടെ പുതിയ പരിഷ്കരണം

New Update
Hhh

ജര്‍മ്മനിയില്‍ വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനുള്ള പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി, വിദേശ തൊഴിലാളികള്‍ക്ക് അവരുടെ താമസാനുമതിക്കായി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ സൗകര്യമൊരുങ്ങുന്നു. പുതുതായി രൂപീകരിക്കുന്ന 'വര്‍ക്ക് ആന്‍ഡ് സ്റേറ ഏജന്‍സി' വഴിയാണ് ഈ സേവനം ലഭ്യമാകുക. അപേക്ഷകര്‍ക്ക് രേഖകള്‍ ഓണ്‍ ലൈനായി അപ് ലോഡ് ചെയ്യാനും തങ്ങളുടെ അനുമതി സംബന്ധിച്ച തീരുമാനം അറിയാനും കഴിയും.

Advertisment

തൊഴിലാളി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍, ഈ നീക്കം ജര്‍മ്മന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജകമാവുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവിലെ നിയമപരമായ ആവശ്യകതകളും സങ്കീര്‍ണ്ണമായ കടലാസ് ജോലികളും കാരണം വിദേശികള്‍ക്ക് ജോലി തേടി ജര്‍മ്മനിയിലേക്ക് വരാന്‍ പ്രയാസമുണ്ടെന്ന പരാതികള്‍ക്കിടയിലാണ് ഈ മാറ്റം.

പുതിയ സംവിധാനം എല്ലാത്തരം തൊഴിലുടമകള്‍ക്കും ~ വലിയ കമ്പനികള്‍ക്കും ചെറുകിട കുടുംബ ബിസിനസ്സുകള്‍ക്കും ~ വിദേശ തൊഴിലാളികളെ വേഗത്തില്‍ നിയമിക്കാന്‍ സഹായകമാകും. യോഗ്യതാ അംഗീകാരവുമായി ബന്ധപ്പെട്ട കാലതാമസം ഇപ്പോഴും ഒരു പ്രശ്നമായി നിലനില്‍ക്കുന്നുണ്ടെങ്കിലും, യോഗ്യതാ അംഗീകാരത്തിനായുള്ള അപേക്ഷകള്‍ ഈ ഏജന്‍സി വഴി കേന്ദ്രീകൃതമായി സമര്‍പ്പിക്കാന്‍ കഴിയുന്ന ഒരു സംവിധാനം ഒരുക്കാന്‍ സാധ്യതയുണ്ട്.

"ഇത് വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക് ജര്‍മ്മനിയിലേക്ക് വരാന്‍ എളുപ്പവും ആകര്‍ഷകവുമാക്കും," മന്ത്രി ബാസ് പറഞ്ഞു.

Advertisment