ലണ്ടന്‍: ചാറ്റ് ജിപിടി ഉള്‍പ്പെടുള്ള ഐഎ പ്ളാറ്റ്ഫോമുകളുടെ മാതൃ കമ്പനിയായ ഓപ്പണ്‍എഐ സിഇഒ സാം ഓള്‍ട്മാനെതിരെ ലൈംഗികാരോപണവമായി സഹോദരി ആന്‍ ആള്‍ട്മാന്‍.
ബാല്യകാലത്ത് സാം തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ആന്‍ ആരോപിക്കുന്നത്. ഇതിന്റെ പേരില്‍ നിയമ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ്.
ആനിനു 3 വയസ്സുള്ളപ്പോഴാണ് ലൈംഗികാതിക്രമങ്ങള്‍ ആരംഭിച്ചതെന്ന് പരാതിയില്‍ പറയുന്നു. സാമിന് അപ്പോള്‍ 12 വയസ്സായിരുന്നു. യുഎസിലെ മിസോറിയിലുള്ള വീട്ടില്‍ 1997 മുതല്‍ 2006 വരെ ഇതു തുടര്‍ന്നെന്നും പറയുന്നു.
75,000 ഡോളര്‍ നഷ്ടപരിഹാരമുള്‍പ്പെടെ ആവശ്യപ്പെട്ടുള്ളതാണ് കേസ്. മുന്‍പും ആന്‍ ആരോപണം ഉന്നയിച്ചിട്ടുള്ളതാണെങ്കിലും നിയമവഴിക്കു നീങ്ങുന്നത് ആദ്യമാണ്.