’12 വയസിൽ താഴെയുള്ള കുട്ടികൾക്കൊപ്പം സീറ്റ് ലഭിക്കാൻ രക്ഷിതാക്കളിൽ നിന്നും അധിക തുക ഈടാക്കരുത്’: നിയമം പാസാക്കാൻ യൂറോപ്യൻ യൂണിയൻ

New Update
Bgbcvv

രക്ഷിതാക്കള്‍ക്ക് 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കൊപ്പം ഇരിക്കാന്‍ സീറ്റ് ലഭിക്കാൻ വേണ്ടി അധിക തുക ഈടാക്കുന്നതില്‍ നിന്നും എയര്‍ലൈന്‍ കമ്പനികളെ വിലക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ഇന്റെർണൽ മാർക്കറ്റ് ആൻഡ് കൺസുമർ പ്രൊട്ടക്ഷൻ Committee ഇതിനെതിരായി നിയമം പാസാക്കാന്‍ അംഗീകാരം നല്‍കിയതായി കമ്മിറ്റി അംഗവും, അയര്‍ലണ്ടില്‍ നിന്നുള്ള ഫൈൻ ഗേൽ എം ഇ പിയുമായ Regina ഡോഹെർട്ടി പറഞ്ഞു.

Advertisment

അയര്‍ലണ്ടിലെ എയര്‍ലൈന്‍ കമ്പനികള്‍ ഇത്തരത്തില്‍ അധിക ചാര്‍ജ്ജ് ഈടാക്കുന്നില്ലെങ്കിലും മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളിലെയും കമ്പനികള്‍ ഇത് ചെയ്യുന്നുണ്ടെന്ന് ന്യൂസ്റ്റാൾക് ബ്രേക്ഫസ്റ്റില്‍ സംസാരിക്കവെ ഡോഹെർട്ടി പറഞ്ഞു. ആളുകള്‍ക്ക് കുടുംബത്തോടൊപ്പം ഇരിക്കണമെങ്കില്‍ അധിക ചാര്‍ജ്ജ് നല്‍കണം എന്നത് ചൂഷണം ചെയ്യലാണെന്ന് പറഞ്ഞ അവര്‍, 12 വയസില്‍ താഴെയുള്ള കുട്ടികളെ രക്ഷിതാക്കള്‍ക്ക് ഒപ്പം തന്നെ ഇരുത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് വിമാനാത്രക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന ഒരുപിടി നിയമ മാറ്റങ്ങള്‍ക്ക് യൂറോപ്യന്‍ കമ്മിറ്റി അംഗീകാരം നല്‍കിയത്. യാത്രക്കാര്‍ക്ക് 7 കിലോഗ്രാം വരെ ലഗേജ് ഒപ്പം കൊണ്ടുപോകാനുള്ള അവകാശവും നിയമമാക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഈ നിര്‍ദ്ദേശങ്ങളില്‍ വരുന്ന ആഴ്ചകളില്‍ വോട്ടെടുപ്പ് നടത്തും. വോട്ടെടുപ്പില്‍ എം ഇ പി മാര്‍ അംഗീകരിച്ചാല്‍ അത് യൂറോപ്യന്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. അതേസമയം നിര്‍ദ്ദേശങ്ങള്‍ക്ക് കാര്യമായ എതിരഭിപ്രായമൊന്നും ഉണ്ടായില്ലെന്ന് ഡോഹെർട്ടി പറഞ്ഞു. അതിനാല്‍ വൈകാതെ തന്നെ ഇവ നിയമമാകാനാണ് സാധ്യത.

Advertisment