പെഗാസസ് വിവാദ: പോളണ്ടിലെ മുന്‍ സര്‍ക്കാരിനെതിരേ അന്വേഷണം

New Update
jnjnjnjnjnj
വാഴ്സോ: വിവിധ ലോകരാജ്യങ്ങളില്‍ വന്‍ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിയ പെഗാസസ് ചാര സോഫ്റ്റെ്വയറുമായി ബന്ധപ്പെട്ട് പോളണ്ടില്‍ മുന്‍ സര്‍ക്കാരിനെതിരേ അന ്വേഷണം പ്രഖ്യാപിച്ചു.

പോളണ്ടിലെ മുന്‍ സര്‍ക്കാര്‍ പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചിരുന്നു എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നതാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇരകള്‍ക്ക് വരുംദിവസങ്ങളില്‍ അറിയിപ്പ് നല്‍കുമെന്ന് പോളണ്ട് നീതിന്യായ മന്ത്രി ആദം ബോദ്നര്‍ പറഞ്ഞു. നഷ്ടപരിഹാരം നല്‍കുന്നതിനു പുറമെ പെഗാസസ് ഉപയോഗിച്ചവര്‍ക്കെതിരായ ക്രിമിനല്‍ നടപടികളിലും ഇവര്‍ക്ക് ഭാഗമാകാം.

ഇസ്രായേല്‍ കമ്പനിയായ എന്‍.എസ്.ഒ വികസിപ്പിച്ച പെഗാസസ് മൊബൈല്‍ ഫോണുകളിലേക്ക് ഉടമയറിയാതെ ഇന്‍സ്ററാള്‍ ചെയ്യപ്പെടുന്നതോടെ അതിലെ വിവരങ്ങള്‍ കൈമാറുന്നതിന് പുറമെ റെക്കോഡറായി പ്രവര്‍ത്തിക്കുകയും ചെയ്യും. വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് പ്രമുഖരുടെ ഫോണ്‍ നമ്പറുകളാണ് ഇങ്ങനെ ഭരണകൂടങ്ങള്‍ ചോര്‍ത്തിയിരുന്നത്.
Advertisment
pegasus Controversy
Advertisment