/sathyam/media/media_files/2025/02/18/r1e7xbh1CU1JCDmjKocc.jpg)
ടൊറന്റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡെൽറ്റ എയർ ലൈൻസ് വിമാനം ഇടിച്ചിറക്കി തലകീഴായി മറിഞ്ഞു. മഞ്ഞുമൂടിയ റൺവേയിൽ തകർന്ന വിമാനം പുകയുന്നതും യാത്രക്കാർ പുറത്തേക്ക് ഓടുന്നതും ചിത്രങ്ങളിൽ കാണാം.
മിനിയാപോളിസിൽ നിന്ന് ഇന്നലേ രാവിലെ 11:47 ന് പറന്നുയർന്ന ഡെൽറ്റ ഫ്ലൈറ്റ് 4819 ആണ് ഉച്ചകഴിഞ്ഞ് 3 മണിയോടെ അപകടത്തിൽ പെട്ടത്.സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഫോട്ടോകളിലും വീഡിയോകളിലും ബെല്ലി മുകളിലായി കിടക്കുന്ന ജെറ്റിന് സാരമായ കേടുപാടുകൾ കാണപ്പെടുന്നു.
ഒരു ചിറക് സാരമായി തകർന്നു, വാൽ ഭാഗം ഭാഗികമായി മുറിഞ്ഞുപോയി.എട്ടു പേർക്ക് പരുക്കേറ്റു. എന്നാൽ അപകടത്തിന് തൊട്ടുപിന്നാലെ ടൊറന്റോ പിയേഴ്‌സൺ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ എല്ലാ യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് പറയുന്നു അപകടത്തെത്തുടർന്ന് വിമാനത്താവളം അടച്ചതായി ജീവനക്കാർ പറഞ്ഞു.
മഞ്ഞുമൂടിയ റൺവേയിലൂടെ തലകീഴായി മറിഞ്ഞ വിമാനത്തിലേക്ക് അഗ്നിശമന സേനാംഗങ്ങളും പാരാമെഡിക്കുകളും മറ്റ് അടിയന്തര ജീവനക്കാരും പാഞ്ഞെത്തുന്നത് ഒരു യാത്രക്കാരൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണാം.
88 യാത്രക്കാരെയും നാല് ജീവനക്കാരെയും ഉൾക്കൊള്ളാൻ കഴിയുന്ന ബോംബാർഡിയർ സിആർജെ900എൽആർ വിമാനമാണ് അപകടത്തിൽപെട്ടത്. ടോറന്റോ മേഖലയിൽ കനത്ത മഞ്ഞുവീഴ്ചയിൽ പലയിടത്തും ഒൻപത് അടിയോളം സ്നോ വീണു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us