Advertisment

ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ലെ ആറ്റുകാൽ പൊങ്കാല ഭക്തി​സാ​ന്ദ്ര​മാ​യി; അനുഗ്രഹം തേടിയെത്തിയത് നൂറു കണക്കി​ന് ഭ​ഗ​വ​തി ഭ​ക്ത​ർ

New Update
ponkala

ല​ണ്ട​ൻ: ല​ണ്ട​നി​ലെ ഹൈ​ന്ദ​വ ആ​രാ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​മു​ഖ​മാ​യ ഈ​സ്റ്റ്ഹാം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ നൂ​റു ക​ണ​ക്കി​ന് ഭ​ഗ​വ​തി ഭ​ക്ത​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഭക്തി​സാ​ന്ദ്ര​മാ​യ അന്തരീക്ഷത്തിൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ന​ട​ത്തി​.

Advertisment

ല​ണ്ട​നി​ൽ ന​ട​ന്ന പ​തി​നേ​ഴാ​മ​ത് പൊ​ങ്കാ​ല ഈസ്റ്റ്ഹാം പാ​ർ​ല​മെ​ന്‍റ് അംഗം സ​ർ സ്റ്റീ​ഫ​ൻ ടിം​സ്, ന്യൂ​ഹാം ബോ​റോ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ കൗ​ൺ​സി​ല​ർ റോ​ഹി​നാ റെ​ഹ്‌മാൻ, ന്യൂ​ഹാം കൗ​ൺ​സി​ൽ മു​ൻ ചെ​യ​ർ ലാ​ക്മി​നി ഷാ അടക്കം നിരവധി നേ​പ്രമുഖ വ്യക്തിത്വങ്ങളുടെ മഹ​നീ​യ സാ​ന്നി​ദ്ധ്യം ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര പൊ​ങ്കാ​ല മ​ത​സൗ​ഹാ​ർ​ദ്ധ വേ​ദി​യാ​ക്കി.

1Untitled0

ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ൻ വു​മ​ണ്‍​സ് നെ​റ്റ് വ​ർ​ക്ക് (മു​ൻ ആ​റ്റു​കാ​ല്‍ സി​സ്റ്റേ​ഴ്സ്) ചെ​യ​റും, മു​ഖ്യ സം​ഘാ​ട​ക​യും, സാമൂഹ്യ പ്ര​വ​ർ​ത്ത​ക​യും, എ​ഴു​ത്തു​കാ​രി​യു​മാ​യ ഡോ. ​ഓ​മ​ന ഗംഗാധരനാണു ല​ണ്ട​നി​ലെ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​ക്ക് തു​ട​ക്കം കു​റി​ച്ച് നാ​ളി​തു വ​രെ​യാ​യി നേ​തൃ​ത്വം ന​ൽ​കി​പോ​രു​ന്ന​ത്.

രാ​വി​ലെ 9.30 - ന് ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ലെ മു​ഖ്യ കാർമികന്റെ നേതൃത്വത്തിലുള്ള പൂ​ജാ​ദി​ക​ർ​മ്മ​ങ്ങ​ളോടെ ആ​രം​ഭി​ച്ച പൊ​ങ്കാ​ല​ക്ക് സ്ഥ​ല പ​രി​മി​തി​യും, സു​ര​ക്ഷ​യും കണക്കി​ലെ​ടു​ത്ത് പ​ഞ്ച നൈ​വേ​ദ്യ​ങ്ങ​ൾ ഒ​റ്റ പാ​ത്ര​ത്തി​ലാ​ണ് പാ​കം ചെ​യ്ത​ത്. നൈ​വേ​ദ്യം ത​യ്യാ​റാ​യശേ​ഷം ഭ​ക്ത ജ​ന​ങ്ങ​ൾ​ക്ക് വി​ള​മ്പി ന​ൽ​കി. ഊ​ണും പ​ച്ച​ക്ക​റി​ക​ളും അ​ട​ങ്ങി​യ സ​ദ്യ​യും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രു​ന്നു.

സ്റ്റീ​ഫ​ൻ ടിം​സ് എം​പി, മേ​യ​ർ രോ​ഹി​ന, കൗ​ൺ​സി​ല​ർ ഷാ ​തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ഡോ. ​ഓ​മ​ന ഗം​ഗാ​ധ​ര​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ന​വാ​ഗ​ത​രാ​യ നി​ര​വ​ധി ആ​റ്റു​കാ​ൽ ഭ​ഗ​വ​തി ഭ​ക്ത​രു​ടെ സാ​ന്നി​ദ്ധ്യ​വും, പൊ​ങ്കാ​ല ഒ​ഴി​വു ദിവസം  ന​ട​ന്ന​തി​നാ​ലും ന്യുഹാമി​ലെ ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ചടങ്ങുകൾക്ക് വ​ലി​യ ഭ​ക്ത​ജ​ന പ​ങ്കാ​ളി​ത്ത​മാ​ണ് ഉണ്ടാ​യ​ത്.

22Untitled0

നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​പ്പോ​രു​ന്ന ബ്രി​ട്ടീ​ഷ് ഏ​ഷ്യ​ൻ വിമ​ണ്‍​സ് നെ​റ്റ് വ​ർ​ക്ക്, ല​ണ്ട​ൻ ബ്രെ​സ്റ്റ് ക്യാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​രു​മാ​ണ്. കേ​ര​ള​ത്തി​നു പു​റ​ത്ത് ആ​റ്റു​കാ​ല​മ്മ​യു​ടെ സ​ന്നി​ധാ​ന​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​നി​ത​ക​ൾ സം​ഗ​മി​ക്കു​ന്ന ഒ​രു വേ​ദി എ​ന്ന നി​ല​യി​ൽ ശ്രീ ​മു​രു​ക​ൻ ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന പൊ​ങ്കാ​ല ഏ​റെ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്.

Advertisment