/sathyam/media/media_files/2025/08/13/gvff-2025-08-13-04-33-37.jpg)
ഫിലാഡല്‍ഫിയ: ഗ്രെയ്റ്റർ ഫിലാഡൽഫിയ ഏരിയയിലെ ഓണാഘോഷങ്ങൾക്കു തിരികൊളുത്തികൊണ്ടു കല മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള 'കലയോടൊപ്പം പൊന്നോണം' ഓഗസ്റ്റ് 16-ന് ഫിലാഡല്‍ഫിയായിലെ സെന്റ് തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കൊണ്ടാടുന്നു. തുടര്‍ച്ചയായ 47-ാമത് വര്‍ഷമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും ഓണവും കല സംയുക്തമായി ആഘോഷിക്കുന്നത്.
രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്നും കലയുടെ ഭാരവാഹികൾ അറിയിച്ചു. മാവേലി എഴുന്നള്ളത്ത്, മെഗാ തിരുവാതിര, ഫ്യൂഷൻ ഷോ, ബോളിവുഡ് ഡാൻസ് വിവിധയിനം കലാപരിപാടികള്‍, വിഭവസമൃദ്ധമായ ഓണസദ്യ ഓണാഘോഷപരിപാടികൾക്കു മാറ്റ് കൂട്ടും.
കലയുടെ പ്രസിഡന്റ് സുജിത് ശ്രീധര്‍, വൈസ് പ്രസിഡന്റ് ജോര്‍ജ് വി. ജോര്‍ജ്, ജനറല്‍ സെക്രട്ടറി സ്വപ്‌ന സജി സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറി ജയിംസ് ജോസഫ്, ട്രഷറര്‍ ഷാജി മിറ്റത്താനി, ജോയിന്റ് ട്രഷറര്‍ സിബിച്ചന്‍ മുക്കാടന്‍, ഓണം കോര്‍ഡിനേറ്റര്‍ സിബി ജോര്‍ജ് , പ്രോഗ്രാം കോർഡിനേറ്റർസ്ന് ആയ ജെയ്‌മോൾ ശ്രീധർ, ജയ്‌ബി ജോർജ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടിയുടെ സമഗ്ര വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. ഏവരേയും കലയുടെ ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയുന്നു.