Advertisment

പലസ്തീനില്‍ വെടിനിര്‍ത്തല്‍ ആഹ്വാനവുമായി മാര്‍പാപ്പ

New Update
kfjhdbfdk

റോം: ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈസ്ററര്‍ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. ബന്ദികളാക്കിയ ഇസ്രായേലുകാരെ മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment

ഗാസയില്‍ മാനുഷിക സഹായം ഉറപ്പാക്കണം. യുദ്ധം എപ്പോഴും പരാജയമാണ്. യുദ്ധഭൂമിയിലെ പുഞ്ചിരിക്കാന്‍ മറന്ന കുഞ്ഞുങ്ങളുടെ കണ്ണിലെ ദുരിതങ്ങള്‍ നാം കാണണം. ഈ മരണവും നാശവും എന്തിനുവേണ്ടിയെന്നാണ് അവര്‍ ചോദിക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു.

റഷ്യയും യുക്രെയ്നും തടവുകാരെ കൈമാറണമെന്നും അദ്ദേഹം പറഞ്ഞു. ഹെയ്തികളുടെയും റോഹിങ്ക്യരുടെയും ദുരിതങ്ങളും പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഈസ്ററര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന കുര്‍ബാനയിലായിരുന്നു മാര്‍പാപ്പയുടെ സന്ദേശം.

മാര്‍പ്പാപ്പയുടെ സന്ദേശം കേള്‍ക്കാന്‍ പതിനായിരക്കണക്കിനാളുകളാണ് സന്റ് പീറ്റേഴ്സ് സ്ക്വയറിലെത്തിയത്. ദുഃഖവെള്ളി ദിനത്തില്‍ റോമിലെ കൊളോസിയത്തില്‍ നടക്കാറുള്ള കുരിശിന്റെ വഴിയില്‍നിന്ന് അനാരോഗ്യംമൂലം 87കാരനായ മാര്‍പാപ്പ വിട്ടുനിന്നിരുന്നു. 

pope_easter_message
Advertisment