ആശുപത്രി വിട്ട മാര്‍പാപ്പയ്ക്ക് രണ്ടു മാസം വിശ്രമം

New Update
Cxgbugv

വത്തിക്കാന്‍ സിറ്റി: ദീര്‍ഘകാലമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ആരോഗ്യം മെച്ചപ്പെട്ടതോടെ ആശുപത്രി വിട്ടു. വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്താ മാര്‍ത്തയിലായിരിക്കും അദ്ദേഹം തുടരുക. പോപ്പിന് രണ്ടു മാസം പൂര്‍ണ വിശ്രമമാണ് ഡോക്റ്റര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Advertisment

ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെങ്കിലും പോപ്പ് പൂര്‍ണമായും ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് ഡോക്റ്റര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശ്വാസ കോശ അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 14 മുതല്‍ റോമിലെ ജമേലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പോപ്പ്.

88 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. രണ്ടു വര്‍ഷത്തിനിടെ നിരവധി തവണ ഇന്‍ഫ്ലുവന്‍സയുള്‍പ്പെടെ അദ്ദേഹത്തെ ബാധിച്ചിരുന്നു.

ഇതിനിടെ, വിശ്വാസികളെ അദ്ദേഹം നേരിട്ട് അഭിസംബോധന ചെയ്തു. റോമിലെ ജെമെല്ലി ആശുപത്രിയിുടെ ജനലരികിലെത്തിയാണ് മാര്‍പാപ്പ വിശ്വാസികളോട് സംസാരിച്ചത്. തന്‍റെ രോഗവിമുക്തിക്കായി പ്രാര്‍ഥിച്ചവര്‍ക്കെല്ലാം നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യം മെച്ചപ്പെട്ടെങ്കിലും 2 മാസം കൂടി പൂര്‍ണ വിശ്രമമാണ് മാര്‍പാപ്പയ്ക്ക് നിര്‍ദേശിച്ചിരിക്കുന്നത്.

Advertisment