മാര്‍പാപ്പയെ വീണ്ടും വെന്റിലേറ്ററിലേക്കു മാറ്റി

New Update
Vfgghhdf

വത്തിക്കാന്‍ സിറ്റി: ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വീണ്ടും വഷളായി. ഇതെത്തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റി.

Advertisment

ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വെന്റലേറ്ററില്‍നിന്ന് മാറ്റിയിരുന്നു. ഉച്ചകഴിഞ്ഞ് മാര്‍പാപ്പക്ക് രണ്ട് തവണ കടുത്ത ശ്വാസ തടസ്സമുണ്ടായതായി വത്തിക്കാന്‍ അറിയിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ അടിയന്തരമായി ശ്വാസകോശത്തില്‍നിന്ന് കഫം നീക്കം ചെയ്തു.

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഫെബ്രുവരി 14നാണ് 88കാരനായ മാര്‍പാപ്പയെ റോമിലെ ജെമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertisment