മാര്‍പാപ്പയെ വെന്റിലേറ്ററിലേക്കു മാറ്റി

New Update
Vdtn

വത്തിക്കാന്‍: ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. നില വഷളായതോടെ മാര്‍പാപ്പയെ മെക്കാനിക്കല്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നു.

Advertisment

എന്നാല്‍ വെള്ളിയാഴ്ച പെട്ടെന്ന് തുടര്‍ച്ചയായ ഛര്‍ദ്ദിയും ശ്വാസതടസവും ഉണ്ടാവുകയും ആരോഗ്യനില വീണ്ടും വഷളാവുകയും ചെയ്യുകയായിരുന്നു എന്ന് വത്തിക്കാന്‍ അറിയിച്ചു.

രക്ത പരിശോധനയില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫെബ്രുവരി 14നാണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു.

ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്‍റിബയോട്ടിക് ചികിത്സ തുടരുകയാണ്. മൂക്കിനുള്ളിലേക്ക് കടത്തിയ ട്യൂബിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാര്‍പാപ്പയ്ക്ക് ഓക്സിജന്‍ നല്‍കിയിരുന്നത്. എന്നാല്‍ വ്യാഴാഴ്ച ഓക്സിജന്‍ മാസ്കിലേക്കും മാറിയിരുന്നു.

Advertisment