Advertisment

സ്വവര്‍ഗ പങ്കാളികളെ ആശീര്‍വദിക്കണമെന്ന് ആവര്‍ത്തിച്ച് മാര്‍പാപ്പ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bbbbbbbbbb7
വത്തിക്കാന്‍ സിറ്റി: സ്വവര്‍ഗപ്രേമികളായ പങ്കാളികള്‍ക്ക് ആശീര്‍വാദം നല്‍കാന്‍ കത്തോലിക്കാ സഭയിലെ പുരോഹിതര്‍ തയാറാകണമെന്ന അഭിപ്രായം ഫ്രാന്‍സിസ് മാര്‍പാപ്പ ആവര്‍ത്തിച്ചു.



ഇത്തരമൊരു ആഹ്വാനം അദ്ദേഹം മുന്‍പ് നടത്തിയപ്പോള്‍ സഭയിലെ യാഥാസ്ഥിതികവാദികളില്‍ നിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങള്‍ കാപട്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.



സ്വവര്‍ഗപ്രേമികളായ പങ്കാളികളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ സാധിക്കില്ലെങ്കിലും, അവര്‍ക്ക് ആശീര്‍വാദം നിഷേധിക്കരുതെന്ന് കഴിഞ്ഞ മാസമാണ് വൈദികരോട് വത്തിക്കാന്‍ നിര്‍ദേശിച്ചത്. അനുഗ്രഹം തേടിയെത്തുന്ന ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളെ അവരുടെ ഒന്നുചേരലിന്റെ പേരിലല്ല, ദൈവമക്കളായ വ്യക്തികളെന്ന നിലയിലാണ് അനുഗ്രഹിക്കുന്നതെന്നു മാര്‍പാപ്പ വ്യക്തമാക്കിയിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളെ അനുഗ്രഹിക്കുന്നത് സഭയുടെ മൂല്യങ്ങള്‍ക്കെതിരാണെന്ന് യാഥാസ്ഥിതികര്‍ വാദിക്കുന്നുണ്ട്.



അതേസമയം, ജനങ്ങളെ ചൂഷണം ചെയ്യാനിടയുള്ള വ്യാപാരിയെ അനുഗ്രഹിക്കുമ്പോള്‍ ആര്‍ക്കും വിഷമമില്ലെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഗൗരവമാര്‍ന്ന പാപമായ ചൂഷണത്തെ വിമര്‍ശിക്കാത്തവരും സ്വവര്‍ഗാനുരാഗികളെ അനുഗ്രഹിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുന്നു എന്നും ഒരു ഇറ്റാലിയന്‍ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ മാര്‍പാപ്പ പറഞ്ഞു.
same-sex partners
Advertisment