സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ കുർബാനയ്ക്കിടെ അൾത്താരയിൽ മൂത്രമൊഴിച്ച് യുവാവ്: നടുങ്ങിപ്പോയെന്ന് മാർപാപ്പ

New Update
Ffg

വത്തിക്കാൻ സിറ്റി: സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ കുർബാന നടക്കുന്നതിനിടെ അൾത്താരയിൽ മൂത്രമൊഴിച്ച് യുവാവ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിയ ഇയാൾ അതി വിചിത്രമായാണ് പെരുമാറിയത്. അൾത്താരയിലേക്ക് കയറിയ യുവാവ് അവിടെവെച്ച് പാന്റഴിക്കുകയും മൂത്രമൊഴിക്കുകയും ചെയ്തതോടെ കുർബാന കൂടാനെത്തിയവർ പകച്ചുപോയി. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് ഉദ്യോഗസ്ഥരെത്തി യുവാവിനെ മയത്തിൽ പറഞ്ഞ് ബസിലിക്കയുടെ പുറത്തെത്തിക്കുകയും ചെയ്തു. എന്നാൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായോ മറ്റോ വിവരങ്ങളില്ല. അതേസമയം സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ പ്രചാരം നേടുന്നുണ്ട്.

Advertisment

കത്തോലിക്ക വിശ്വാസികൾ വളരെ ആരോധനയോടെ സംരക്ഷിക്കുന്ന ദേവാലയമാണ് സെന്റ് പീറ്റേഴ്സ് ബസിലിക്ക. അതിനാൽ യുവാവിന്റെ പ്രവർത്തി മനപൂർവമാണെന്നും വിശുദ്ധ കുർബാന അലങ്കോലപ്പെടുത്താൻ ആരോ ശ്രമിച്ചതാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ പലരും പ്രതികരിച്ചു. സംഭവത്തിൽ താൻ നടുങ്ങി പോയി എന്നായിരുന്നു മാർപാപ്പയുടെ പ്രതികരണം.

പ്രതിവർഷം ദശലക്ഷക്കണക്കിന് സന്ദർശകർ എത്തുന്ന ദേവാലയമാണ് സെന്റ് പീറ്റേഴ്സ് ബസിലിക്ക. വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്ക് മുകളിലാണ് കുമ്പസാരത്തിൻ അൾത്താരയുള്ളത്. ഇവിടെയാണ് യുവാവ് മൂത്രമൊഴിച്ചത്.

Advertisment