Advertisment

ആഗോളതലത്തില്‍ വാടക ഗര്‍ഭധാരണം നിരോധിക്കണമെന്ന് മാര്‍പ്പാപ്പയുടെആഹ്വാനം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
mkpoijnbhu

വത്തിക്കാന്‍ സിറ്റി: ആഗോളതലത്തില്‍ വാടക ഗര്‍ഭപാത്ര സമ്പ്രദായം നിരോധിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലോക നേതാക്കളോട് അഭ്യര്‍ഥിച്ചു. ഈ സമ്പ്രദായം തികച്ചും അപലപനീയമാണെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

Advertisment

വാടക ഗര്‍ഭപാത്ര സമ്പ്രദായം കുഞ്ഞിന്റെയും അതിനെ ഗര്‍ഭപാത്രത്തില്‍ വഹിക്കുന്ന സ്ത്രീയുടെയും ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്നതാണെന്നും മാര്‍പ്പാപ്പ പറഞ്ഞു. തിങ്കളാഴ്ച വത്തിക്കാന്‍ നയതന്ത്ര പ്രതിനിധികള്‍ക്കുള്ള പുതുവത്സര സന്ദേശത്തിലാണ് മാര്‍പ്പാപ്പ ഈ അഭ്യര്‍ഥന നടത്തിയത്. ആഗോളസംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനുള്ള ആഹ്വാനവും മാര്‍പ്പാപ്പ നല്‍കി.

ജീവനോടുള്ള ആദരവാണ് സമാധാനത്തിലേക്കുള്ള പാതയെന്ന് മാര്‍പ്പാപ്പ വിശദീകരിച്ചു.അതു തുടങ്ങുന്നത് അമ്മയുടെ ഗര്‍ഭപാത്രത്തിലെ കുഞ്ഞിന്റെ ജീവനില്‍ നിന്നാണ്. അതിനെ ഇല്ലായ്മ ചെയ്യുകയോ മനുഷ്യക്കടത്തിനുള്ള ഉപാധിയാക്കുകയോ ചെയ്യരുത്. ഇക്കാരണത്താലാണ് വാടകമാതൃത്വത്തെ അപലപിക്കുന്നതെന്നും മാര്‍പ്പാപ്പ വ്യക്തമാക്കി.

അമ്മയുടെ ഭൗതികസാഹചര്യത്തെ ചൂഷണം ചെയ്യുന്നതായതിനാല്‍ അത് ആ സ്ത്രീയുടെയും കുഞ്ഞിന്റെയും ആത്മാഭിമാനത്തിന് അനാദരവുണ്ടാക്കുന്നു. കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ സമ്മാനമാണ്.

അവര്‍ ഒരിക്കലും വാണിജ്യ ഉടമ്പടിയുടെ ഉല്‍പ്പന്നമായിരിക്കരുത്. ഈ സമ്പ്രദായം സാര്‍വത്രികമായി നിരോധിക്കാനുള്ള ശ്രമം അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു.

pope Surrogacy
Advertisment