/sathyam/media/media_files/2025/08/07/jbghv-2025-08-07-04-24-54.jpg)
സറേയിൽ ‘ഖാലിസ്ഥാൻ എംബസി’ എന്ന പേരിൽ ഒരു കെട്ടിടം പ്രവർത്തനം തുടങ്ങിയതായി റിപ്പോർട്ട്. നിരോധിത ഭീകരസംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ), ഗുരുനാനാക് സിഖ് ഗുരുദ്വാര എന്നിവ ചേർന്നാണ് ‘ഖലിസ്ഥാൻ എംബസി’ സ്ഥാപിച്ചിരുക്കുന്നത്. ഗുരുദ്വാരയുടെ പരിസരത്തുള്ള ഒരു കമ്മ്യൂണിറ്റി സെന്ററിലണ് ഖലിസ്ഥാൻ എംബസി പ്രവർത്തിക്കുന്നതെന്ന് സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. സിഖ്സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) ബാനറുകളും ചിഹ്നങ്ങളും ‘റിപ്പബ്ലിക്ക് ഓഫ് ഖലിസ്ഥാൻ’ എന്നെഴുതിയ ബോർഡിലുണ്ട്.
കാനഡിയിലെ ബ്രിട്ടീഷ്- കൊളംബിയൻ പ്രവിശ്യ നൽകിയ ഫണ്ട് ഉപയോഗിച്ചാണ് എംബസി സ്ഥാപിച്ചിരിക്കുന്ന കെട്ടിടം നിർമ്മിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി സർക്കാർ അടുത്തിടെ 150,000 ഡോളർ നൽകിയതായാണ് റിപ്പോർട്ട്.
ഖലിസ്ഥാൻ ഭീകരരുടെ കേന്ദ്രമായി കാനഡമാറിയെന്ന ഇന്ത്യയുടെ ആരോപണം ശരിവയ്‌ക്കുന്നതാണ് നിലവിലെ റിപ്പോർട്ട്. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ, നിയമവിരുദ്ധമായി ഖലിസ്ഥാൻ എംബസി പ്രവർത്തിച്ചിട്ടും നടപടിയെടുക്കാൻ കനേഡിയൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് ഗൗരവം വർദ്ധിപ്പിക്കുന്നത്.