New Update
/sathyam/media/media_files/2025/05/10/CjnsgQIOxa92nIeIGaAi.jpg)
ഹാലിഫാക്‌സ് : കാനഡയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന മര്‍ദ്ദനത്തിലും വംശീയാധിക്ഷേപത്തിലും പ്രതിഷേധം ശക്തമായി. കാനഡയിലെ ഹാലിഫാക്‌സ് റീജനല്‍ മുനിസിപ്പാലിറ്റിയിലെ ഗ്രാമീണ കമ്യൂണിറ്റിയായ കൗ ബേ-യില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. മത്സ്യബന്ധനത്തിനായി എത്തിയ നാല് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പതിനഞ്ചോളം പേര്‍ അടങ്ങുന്ന സംഘമാണ് ക്രൂരമര്‍ദ്ദനവും വംശീയാധിക്ഷേപവും നടത്തിയത്. അതിക്രൂരമായ ആക്രമണമാണ് ഇവര്‍ക്കെതിരെ നടന്നത്.
Advertisment
ആക്രമണത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് മുഖത്ത് സാരമായി പരുക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ വെള്ളത്തില്‍ ചവുട്ടി താഴ്ത്തി കൊല്ലാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വംശജര്‍ ഇത്തരം സ്ഥലങ്ങളില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നു നോര്‍ക്ക കോര്‍ഡിനേഷന്‍ കൗണ്‍സില്‍ കാനഡ നിര്‍ദ്ദേശിച്ചു.