/sathyam/media/media_files/2025/10/07/vv-2025-10-07-03-14-00.jpg)
തിബ്ലീസി: മുന്‍ സോവ്യറ്റ് യൂനിയന്റെ ഭാഗമായിരുന്ന ജോര്‍ജിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം. കരിങ്കടല്‍ തീരത്തുള്ള രാജ്യത്തെ പ്രസിഡന്റിന്റെ കൊട്ടാരം കൈയേറിയ പ്രതിഷേധക്കാരെ അറസ്ററ് ചെയ്തുനീക്കി.
ഒരു വര്‍ഷം മുമ്പ് വിവാദമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷം കഴിഞ്ഞ ദിവസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഭരണകക്ഷിക്ക് അനുകൂലമായിരുന്നു.
തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് യൂറോപ്യന്‍ യൂനിയന്‍ അനുകൂല പ്രതിപക്ഷം ആരോപണവുമായി രംഗത്തുവരികയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍, യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.
എന്നാല്‍, ഇപ്പോള്‍ നടക്കുന്നത് ഭരണ അട്ടിമറി ശ്രമമാണെന്നും പ്രതിപക്ഷത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി ഇറക്ലി കൊബാഖിഡ്സെ പറഞ്ഞു. കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ടിബിലിസിയില്‍ ജോര്‍ജിയന്‍, യൂറോപ്യന്‍ യൂനിയന്‍ പതാകകള്‍ വീശി പതിനായിരങ്ങളാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.