മോസ്‌കോ: 38 പേരുടെ മരണത്തിനിടയാക്കിയ കസാഖിസ്ഥാനിലെ വിമാനാപകടത്തില്‍ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അസർബൈജാൻ പ്രധാനമന്ത്രി ഇല്‍ഹാം അലിയേവിനോട് ക്ഷമാപണം നടത്തി.
ടെലിഫോണിലൂടെയാണ് പുടിൻ സംഭവത്തില്‍ ക്ഷമ ചോദിച്ചത്. യുക്രൈനിയൻ ഡ്രോണുകളെ നേരിടാൻ അപകടമുണ്ടായ സമയം റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രവർത്തനക്ഷമമായിരുന്നു എന്നാണ് പുടിൻ അലിയേവിനെ അറിയിച്ചത്.
അസർബൈജാൻ വിമാനം ഗ്രോസ്‌നിയില്‍ ലാൻഡ് ചെയ്യാൻ തയ്യാറെടുത്ത സമയത്ത് ഈ സംവിധാനങ്ങള്‍ പ്രവർത്തനക്ഷമം ആയിരുന്നുവെന്നാണ് ക്രെംലിൻ അറിയിക്കുന്നത്. ഗ്രോസ്‌നി, മോസ്ഡോക്ക്, വ്ലാഡികാവ്കാസ് എന്നീ പട്ടണങ്ങളില്‍ യുക്രൈനിയൻ യുദ്ധ ഡ്രോണുകള്‍ ആക്രമണം അഴിച്ചുവിട്ടുവെന്നും റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഈ ആക്രമണങ്ങളെ ചെറുക്കുകയായിരുന്നു എന്നുമാണ് ക്രെംലിൻ നല്‍കുന്ന വിശദീകരണം.