തുറന്ന ചർച്ച തീരുമാനങ്ങൾ എടുക്കാൻ സഹായിച്ചുവെന്നു പുട്ടിൻ; എന്താണ് തീരുമാനമെന്നതു രഹസ്യം

New Update
Hgggg

അലാസ്‌ക ഉച്ചകോടിയിൽ പ്രസിഡന്റ് ട്രംപുമായി നടന്ന 'വളരെ തുറന്ന' ചർച്ചകൾ യുക്രൈൻ യുദ്ധത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കാൻ ക്രെംലിനെ സഹായിച്ചെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ശനിയാഴ്ച്ച തന്റെ ക്യാബിനറ്റ് അംഗങ്ങളോടും ഉദ്യോഗസ്ഥരോടും പറഞ്ഞു. എന്നാൽ എന്താണ് തീരുമാനമെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ലെന്നാണ് ക്രെംലിൻ പുറത്തു വിട്ട അപൂർണമായ രേഖകളിൽ കാണുന്നത്.  

Advertisment

"ഞങ്ങളുടെ സംഭാഷണം വളരെ തുറന്നതും ഉൾക്കനമുള്ളതും ആയിരുന്നു. അത് ഞങ്ങളെ തീരുമാനങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു.

യുദ്ധം ഏറ്റവും വേഗത്തിൽ അവസാനിക്കണം എന്ന ട്രംപിന്റെ ആഗ്രഹത്തെ മാനിക്കുന്നുവെന്നു പുട്ടിൻ പറഞ്ഞു. "അതു കൊണ്ട് എല്ലാ കാര്യങ്ങളും സമാധാനമായി പരിഹരിക്കാൻ നമ്മൾ മുന്നോട്ടു നീങ്ങും. അപ്പോഴും എന്താണ് റഷ്യ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞില്ല.

ട്രംപ് ആവട്ടെ, വെടിനിർത്തൽ ഉടൻ വേണമെന്നു ഉച്ചകോടിക്കു മുൻപും ഇപ്പോൾ വേണമെന്നില്ലെന്നും ദീർഘകാല സമാധാന കരാറാണ് വേണ്ടതെന്നും ഉച്ചകോടി കഴിഞ്ഞും പറഞ്ഞു. വെടിനിർത്താൻ റഷ്യ തയാറില്ലെന്നു ഉച്ചകോടിയിൽ പുട്ടിൻ പറഞ്ഞുവെന്നതിന്റെ സൂചനയാണത്.

യുക്രൈൻ പ്രസിഡന്റ് സിലിൻസ്കിയുമായി തിങ്കളാഴ്ച്ച കാണുന്നുണ്ടെങ്കിലും ട്രംപ് റഷ്യൻ നിലപാടിലേക്കാണ് മാറിയിരിക്കുന്നത്. സമാധാന കരാർ വേണമെങ്കിൽ യുക്രൈന്റെ കുറെ ഭൂപ്രദേശം റഷ്യക്കു വിട്ടു കൊടുക്കണമെന്നു ട്രംപ് ഉച്ചകോടിക്കു ശേഷം യൂറോപ്യൻ നേതാക്കളോട് പറഞ്ഞു.

Advertisment