/sathyam/media/media_files/2025/03/30/xDwVrGqxI1BPc7SMc3HW.jpg)
മോസ്കോ: യുക്രൈൻ പ്രസിഡന്‍റ് പദത്തില്‍ നിന്ന് സെലെന്‍സ്കിയെ നീക്കം ചെയ്താല്‍ യുദ്ധം അവസാനിപ്പിക്കാമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍. സെലെന്‍സ്കിയെ നീക്കം ചെയ്ത് പകരം ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലേറട്ടെ എന്നാണ് പുടിന്‍റെ നിര്‍ദേശം. യുദ്ധത്തില്‍ റഷ്യ മേല്‍ക്കോയ്മ നേടിക്കഴിഞ്ഞുവെന്ന് ഉറപ്പായാല്‍ സൈനിക നീക്കം താത്കാലികമായി നിര്‍ത്താന്‍ പുടിന്‍ മുന്‍പേ ഉത്തരവിട്ടിട്ടുണ്ട്. യുഎസും റഷ്യയും തമ്മിലുള്ള ബന്ധത്തില്‍ ചെറുതല്ലാത്ത മാറ്റം സംഭവിച്ച സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം പുടിന്‍ മുന്നോട്ടു വച്ചിരിക്കുന്നത്.
ഐക്യരാഷ്ട്രസഭ, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ വേണമെങ്കില്‍ യുൈ്രകനില്‍ ഒരു താത്കാലിക സംവിധാനം ഒരുക്കാന്‍ സാധിക്കും.
ജനാധിപത്യപരമായി മറ്റൊരു സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയാല്‍ സമാധാന ഉടമ്പടികളില്‍ ചര്‍ച്ച വീണ്ടും ആരംഭിക്കാമെന്നാണ് പുടിന്‍ ഉദ്ദേശിക്കുന്നത്. മൂന്നു വര്‍ഷമായി നീളുന്ന യുദ്ധത്തില്‍ പതിനായിരക്കണക്കിന് പേരാണ് മരണപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us