മ്യൂണിക്: ഹിസ്ബുള്ള തീവ്രവാദ സംഘവുമായി ബന്ധമുള്ളവര്‍ ജര്‍മനിയിലുള്ളതായി സൂചന ലഭിച്ചതിനെത്തുടര്‍ന്ന് രാജ്യമെമ്പാടും വ്യാപക പരിശോധന. ഏഴ് സ്റ്റേറ്റുകളിലായി 54 കേന്ദ്രങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്.
ഇസ്ലാമിക് സെന്റര്‍ ഓഫ് ഹംബര്‍ഗ്, അഞ്ച് അനുബന്ധ സംഘടനകള്‍ എന്നിവയുടെ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. ഇറാന്‍ പിന്തുണയുള്ള ലബനീസ് സംഘടനയാണ് ഹിസ്ബുള്ള. ഇവരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്.
ഇസ്രയേല്‍ ~ പലസ്തീന്‍ പ്രശ്നം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ജര്‍മനിയില്‍ ജൂത വിരുദ്ധ മനോഭാവം ഇസ്ളാമിസ്റ്റുകള്‍ക്കിടയിലും നിയോ നാസികള്‍ക്കിടയിലും വര്‍ധിച്ചു വരുന്നതായി സൂചനയുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഫെഡറല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. രാജ്യത്ത് സെമിറ്റിക് വിരുദ്ധ പ്രചാരണം അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി നാന്‍സി ഫെയ്സറും വ്യക്തമാക്കി.