പകലോമറ്റം മഹാകുടുംബയോഗം യു.എസ്-കാനഡ ചാപ്റ്ററിന്റെ രെജിസ്ട്രേഷൻ പുരോഗമിക്കുന്നു

New Update
bjb hikjo

ഹൂസ്റ്റൺ : കേരളത്തിലെ ആദിമ ക്രൈസ്തവ കുടുംബങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന പകലോമറ്റം മഹാകുടുംബയോഗം യു.എസ്-കാനഡ ചാപ്റ്ററിന്റെ രെജിസ്ട്രേഷൻ പുരോഗമിക്കുന്നു. മഹാകുടുംബാംഗങ്ങളായ ഏകദേശം ആയിരത്തിലധികം കുടുംബങ്ങൾ അമേരിക്കയിലും കാനഡയിലുമായി വസിക്കുന്നു. ഇതിൽ കുറേയേറേ കുടുംബങ്ങൾ ഇതിനകം റെജിസ്ട്രർ ചെയ്തുകഴിഞ്ഞു, ഇനിയും റെജിസ്ട്രർ ചെയ്യാനുള്ള കുടുംബങ്ങൾ എത്രയും വേഗം റെജിസ്ട്രർ ചെയ്യണമെന്നു പകലോമറ്റം യു.എസ്-കാനഡ ചാപ്റ്റർ കോർഡിനേറ്ററും പകലോമറ്റം ചാരിറ്റബിൾ സൊസൈറ്റി മെമ്പറുമായ ബിനീഷ് ജോസഫ് മാനാമ്പുറം അറിയിച്ചു.

യു.എസിലും കാനഡയിലും താമസിക്കുന്ന പകലോമറ്റം മഹാകുടുംബയോഗത്തിൽപ്പെട്ടവരെ സംഘടിപ്പിക്കുന്നതിനും യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുമായാണ് ബിനീഷ് മാനാമ്പുറത്തിനെ പകലോമറ്റം മഹാകുടുംബ സെക്രട്ടറിയേറ്റിനുവേണ്ടി ജോസഫ് തേക്കിൻകാട് (ജനറൽ സെക്രട്ടറി) ചുമതലപ്പെടുത്തിയിരിക്കുന്നത്. കുടുംബങ്ങൾക്ക് രജിസ്റ്റർ ചെയ്യുവാനുള്ള വെബ്‌സൈറ്റ് https://www.pakalomattamamerica.org/.

കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്ററുമായി ബന്ധപ്പെടാനുള്ള ഇ-മെയിൽ bjbineesh@gmail.com ടെലിഫോൺ +1-409 256 0873

Advertisment