നരേന്ദ്ര മോദിയ്‌ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖാലിസ്ഥാന്‍ വാദി ഹര്‍ദ്ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ബന്ധമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കനേഡിയന്‍ പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.
റിപ്പോര്‍ട്ട് തയ്യാറാക്കുകയും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ കുറ്റവാളികളാണെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ബ്രാംടണില്‍ നടന്ന പത്രസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രൂഡോ. ഹര്‍ദ്ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ കുറിച്ച് നരേന്ദ്രമോദിക്ക് അറിയാമായിരുന്നു എന്നാരോപിക്കുന്ന റിപ്പോര്‍ട്ട് കനേഡിയന്‍ ഭരണകൂടം അടുത്തിടെ തള്ളിയിരുന്നു.