റോച്ച്ഡെയ്ൽ: റോച്ച്‌ഡെയ്‌ൽ എം പി സർ ടോണി ലോയ്ഡ് അന്തരിച്ചു. ലേബർ പാർട്ടിയുടെ മുതിർന്ന എം പി കൂടിയായ ലോയ്ഡ്, ബുധനാഴ്ച രാവിലെ വീട്ടിൽ വച്ചു മരിച്ചുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രസ്താവനയിലൂടെടെയാണ് അറിയിച്ചത്. രക്താർബുദത്തിന് ചികിത്സയിലായിരുന്നു.
73 വയസ്സുള്ള അദ്ദേഹം മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പും ജോലിയിലായിരുന്നുവെന്ന് ബന്ധുക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
തനിക്ക് ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാത്ത തരത്തിലുള്ള രക്താർബുദമാണെന്ന് കഴിഞ്ഞയാഴ്ച അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അതിനായി കീമോതെറാപ്പി ചെയ്യുകയായിരുന്നു.
/sathyam/media/media_files/RjAmzaYCCe6eW8fdRZyy.jpg)
ലേബർ പാർട്ടിക്കുണ്ടായിരിക്കുന്ന കനത്ത നഷ്ടമാണ് സർ ടോണി ലോയ്ഡിന്റെ മരണം കൊണ്ടുണ്ടായിരിക്കുന്നത്.1983ൽ ലേബർ പാർട്ടി എം പിയായ സർ ടോണി 1997 മുതൽ 1999 വരെ വിദേശകാര്യ മന്ത്രിയായിരുന്നു. പിന്നീട് ഷാഡോ ഹൗസിംഗ് മന്ത്രിയായി നിയമിതനായ അദ്ദേഹം പാർലമെന്ററി ലേബർ പാർട്ടിയുടെ അധ്യക്ഷനായി.
2020-ൽ, കോവിഡ് - 19 ബാധിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
പാർലമെന്ററി സേവനങ്ങൾക്കുള്ള അംഗീകാരമായി 2021- ൽ രാജ്ഞിയുടെ ജന്മദിന ബഹുമതികളിൽ അദ്ദേഹത്തെ 'നൈറ്റ്' പദവി നൽകി ആദരിച്ചു.