Advertisment

അസദിനെതിരേ റഷ്യയില്‍ വധശ്രമം

New Update
Vvb

മോസ്കോ: സിറിയയില്‍ വിമതര്‍ അധികാരം പിടിച്ചെടുത്ത സമയത്ത് രാജ്യത്തു നിന്ന് കടന്നുകളഞ്ഞ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ റഷ്യയില്‍ വച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്.

Advertisment

റഷ്യയില്‍ രാഷ്ട്രീയ അഭയം നേടിയിരിക്കുന്ന ബാഷറിനെ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്. റഷ്യയുടെ ഒരു മുന്‍ ചാരനാണ് ഈ വാര്‍ത്ത ആദ്യമായി പുറത്തുവിട്ടത്.

കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചയ്ക്ക് അസദിന് ദേഹാസ്വാസ്ഥ്യമുണ്ടാകുകയും ചുമയ്ക്കുകയും ശ്വാസം മുട്ടുകയും ചെയ്തുവെന്ന് കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അസദിന് വെള്ളം നല്‍കിയെങ്കിലും ശ്വാസതടസം തുടര്‍ന്നുു. ഡോക്ടര്‍മാരെത്തി പരിശോധന നടത്തുകയും ശരീരത്തില്‍ വിഷാംശം കണ്ടെത്തുകയും ചെയ്തെന്നും പറയുന്നു.

നിലവില്‍ മോസ്കോയിലെ അപ്പാര്‍ട്മെന്റില്‍ ചികിത്സയിലാണ് അസദ്. ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ടെന്നും എക്സിലെ കുറിപ്പില്‍ പറയുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് റഷ്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.

Advertisment