യുക്രെയ്നെതിരേ നിരന്തര ആക്രമണവുമായി റഷ്യ

New Update
Jbgybcf

കീവ്: തലസ്ഥാനമായ കീവ് അടക്കം വിവിധ യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യയുടെ നിരന്തര ആക്രമണം. യുക്രെയ്ന്‍ കീവ് ദിനം ആചരിച്ച ദിവസമാണ് റഷ്യയുടെ സൈനിക നടപടി.

Advertisment

ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ വ്യോമാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേറ്റു. 367 ഡ്രോണുകളും മിസൈലുകളുമാണ് റഷ്യ പ്രയോഗിച്ചത്. മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധത്തിലെ ഒറ്റ ദിവസത്തെ ഏറ്റവും വലിയ ആക്രമണമാണിതെന്ന് യുക്രെയ്ന്‍ വ്യോമസേന വക്താവ് യൂറി ഇഹ്നാത്ത്. 69 മിസൈലുകളും ഇറാന്‍ നിര്‍മിച്ച ഷാഹിദ് ഡ്രോണുകള്‍ ഉള്‍പ്പെടെ 298 ഡ്രോണുകളുമാണ് റഷ്യ പ്രയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല. 110 യുക്രെയ്ന്‍ ഡ്രോണുകള്‍ രാത്രി വെടിവെച്ചിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.

റഷ്യന്‍ മിസൈലുകളും ഡ്രോണുകളും 30 ലേറെ നഗരങ്ങളിലും ഗ്രാമങ്ങളിലും പതിച്ചതായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്കി ആരോപിച്ചു. റഷ്യക്കെതിരെ പാശ്ചാത്യന്‍ രാജ്യങ്ങള്‍ ഉപരോധം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Advertisment