/sathyam/media/media_files/2025/09/27/vvvv-2025-09-27-03-32-46.jpg)
അന്താരാഷ്ട്ര സാത്താനിസ്ററ് പ്രസ്ഥാനത്തെ തീവ്രവാദ~ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് റഷ്യന്‍ സര്‍ക്കാര്‍. അട്ടിമറി പ്രത്യയശാസ്ത്രമാക്കി മാറ്റിയതായി സര്‍ക്കാര്‍ കണ്ടെത്തിയ ഇത്തരത്തിലുള്ള എല്ലാ ഗ്രൂപ്പുകള്‍ക്കും എതിരെ ഉള്ള നടപടികള്‍ റഷ്യ ഊര്‍ജിതമാക്കി. റഷ്യന്‍ ഫെഡറേഷന്‍റെ കീഴിലുള്ള ഫെഡറല്‍ ഫിനാന്‍ഷ്യല്‍ മോണിറ്ററിങ് സര്‍വീസ് (റോസ്ഫിന്‍ മോണിറ്ററിങ്) ഗ്രൂപ്പിനെ ദേശീയ തീവ്രവാദികളുടെയും ഭീകരരുടെയും പട്ടികയില്‍ ചേര്‍ത്തതായി ഏജന്‍സിയുടെ ഔദ്യോഗിക ഡേറ്റാ ബേസില്‍ പ്രസിദ്ധീകരിച്ച ഒരു അപ്ഡേറ്റില്‍ പറയുന്നു.
തീവ്രവാദി പട്ടികയില്‍ ചേര്‍ക്കപ്പെട്ടതിനാല്‍ എല്ലാ റഷ്യന്‍ ധനകാര്യ സ്ഥാപനങ്ങളും ഈ സാത്താനിസ്ററ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആസ്തികള്‍ മരവിപ്പിക്കാനും അവര്‍ക്കു വന്നു ചേരുന്ന സകല സാമ്പത്തിക സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ നിയമപരമായി ബാധ്യസ്ഥരാണ്.
റഷ്യയിലെ ഭീകരവിരുദ്ധ, തീവ്രവാദ വിരുദ്ധ ശ്രമങ്ങളെ നിയന്ത്രിക്കുന്ന ഫെഡറല്‍ നിയമങ്ങള്‍ക്ക് അനുസൃതമായാണ് ഈ നടപടികള്‍. കഴിഞ്ഞ ജൂലൈയില്‍ റഷ്യയിലെ സുപ്രീം കോടതി അന്താരാഷ്ട്ര സാത്താനിസ്ററ് പ്രസ്ഥാനത്തെ തീവ്രവാദ സംഘടനയായി തരം താഴ്ത്തുകയും രാജ്യത്ത് ഉടനീളം അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുകയും ചെയ്ത തീരുമാനത്തെ തുടര്‍ന്നാണ് ഈ നീക്കം. റോസ്ഫിന്‍മോണിറ്ററിങിന്‍റെ സാമ്പത്തിക ഉപരോധങ്ങളാല്‍ ഇപ്പോള്‍ ശക്തിപ്പെടുത്തിയ ഈ വിധി റഷ്യന്‍ മണ്ണില്‍ സാത്താനിക് പ്രസ്ഥാനങ്ങള്‍ വളരുന്നതോ ഇവയെ പിന്തുണയ്ക്കുന്നതോ ഗുരുതരമായ കുറ്റമായി കണക്കാക്കുന്നു.