New Update
/sathyam/media/media_files/2025/08/03/bvbbb-2025-08-03-02-31-28.jpg)
കീവ്: യുക്രെയ്നില്‍ ആക്രമണം രൂക്ഷമാക്കി റഷ്യ. ട്രംപ് ഭീഷണി കനപ്പിച്ചതിന് പിറകെയാണ് പുതിയ ആക്രമണ പരമ്പരകള്‍. ഓഗസ്ററ് എട്ടിനകം വെടിനിര്‍ത്തണമെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് റഷ്യന്‍ പ്രസിഡന്റ് പുടിന് അന്ത്യശാസനം നല്‍കിയത്.
Advertisment
തലസ്ഥാന നഗരം ലക്ഷ്യമിട്ട ദിനത്തില്‍ കിയവിലെ നിരവധി ജില്ലകളിലായി നടന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ എട്ടുപേര്‍ മരിക്കുകയും 130 പേര്‍ മരിക്കുകയും ചെയ്തു.
മരിച്ചവരില്‍ ആറു വയസ്സുകാരനും മാതാവും കൊല്ലപ്പെട്ടവരില്‍ പെടും. കിയവില്‍ 12 കുട്ടികള്‍ പരിക്കേറ്റവരിലുണ്ടെന്ന് മേയര്‍ വിറ്റാലി ക്ളിറ്റ്ഷ്കോ പറഞ്ഞു. രാത്രിയില്‍ 309 മിസൈലുകളും എട്ട് ക്രൂസ് മിസൈലുകളും കിയവില്‍ വര്‍ഷിച്ചു. അതിനിടെ, തന്ത്രപ്രധാനമായ കിഴക്കന്‍ മേഖലയിലെ ഡോണെറ്റ്സ്കില്‍ മലയോര പട്ടണമായ ചാസിവ് യാര്‍ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു.