/sathyam/media/media_files/2025/11/27/g-2025-11-27-04-41-31.jpg)
അബുദാബി: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ഉടമ്പടിക്ക് യുക്രെയ്ന്‍ സമ്മതിച്ചതായി യുഎസ് ഔദ്യോഗിക വക്താവ്. കരാറിലെ ചെറിയ ചില വിശദാംശങ്ങള്‍ മാത്രമേ ഇനി പരിഹരിക്കാനുള്ളു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൂടുതല്‍ നടപടികള്‍ ആവശ്യമുണ്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ലോഡിമിര്‍ സെലന്‍സ്കി പ്രതികരിച്ചു. ട്രംപ് ഭരണകൂടത്തിന്‍റെ നിര്‍ദേശത്തെ കുറിച്ച് റഷ്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്താന്‍ യുഎസ്
ആര്‍മി സെക്രട്ടറി ഡാന്‍ ഡ്രിസ്കോള്‍ അബുദാബിയില്‍ ഉള്ളപ്പോഴാണഅ യുഎസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. യുക്രെയ്നിയന്‍ ഉദ്യോഗസ്ഥരുടെ പരസ്യമായ നിലപാടുകളില്‍ നിന്നു വ്യത്യസ്തമായാണ് യുഎസിന്‍റെ പ്രസ്താവന. യുക്രെയ്നിന്‍റെ പ്രതിനിധി സംഘവും അബുദാബിയിലുണ്ട്. അവര്‍ ആര്‍മി സെക്രട്ടറി ഡാന്‍ ഡ്രിസ്കോളുമായി ബന്ധപ്പെട്ടു വരുന്നു.
യുക്രെയ്ന്‍റെ ദേശീയ സുരക്ഷാ സെക്രട്ടറി റുസ്തം ഉമറോവ് എക്സില്‍ കുറിച്ചത് ഇങ്ങനെയാണ്:
""ജനീവയില്‍ ചര്‍ച്ച ചെയ്ത കരാറിലെ പ്രധാന നിബന്ധനകളെ കുറിച്ച് പ്രതിനിധി സംഘങ്ങള്‍ ഒരു പൊതു ധാരണയില്‍ എത്തിയിരിക്കുന്നു. ഞങ്ങളുടെ തുടര്‍നടപടികള്‍ക്ക് യൂറോപ്യന്‍ പങ്കാളികളുടെ പിന്തുണ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.'
അന്തിമ നടപടികള്‍ പൂര്‍ത്തിയാക്കാനും പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി കരാര്‍ ഉറപ്പിക്കാനുമായി സെലന്‍സ്കിയുടെ യുഎസ് സന്ദര്‍ശനം സംഘടിപ്പിക്കാന്‍ കാത്തിരിക്കുകയാണെന്നും ഉമറോവ് കൂട്ടിച്ചേര്‍ത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us