റഷ്യ ~ യുഎസ് ബന്ധം മെച്ചപ്പെടുന്നു: പുടിന്‍

New Update
Hbgvcc

മോസ്കോ: യുഎസുമായുളള ബന്ധം മെച്ചപ്പെടുന്നതായി സൂചിപ്പിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍. ഇരുരാഷ്ട്രങ്ങളും തമ്മിലുളള നയതന്ത്രബന്ധത്തില്‍ സ്ഥിരത കൈവരുന്നതായും പുടിന്‍ പറഞ്ഞു.

Advertisment

യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന് വ്ലാദിമിര്‍ നന്ദിയറിയിക്കുകയും ചെയ്തു. ട്രംപിനോട് അതിയായ ആദരവുണ്ടെന്നും ട്രംപുമായുളള കൂടിക്കാഴ്ചയ്ക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"പ്രസിഡന്‍റ് ട്രംപിന് നന്ദി, ഏതാനും സമീപനങ്ങളിലൂടെയും മാര്‍ഗങ്ങളിലൂടെയും റഷ്യയും യുഎസുമായുളള ബന്ധം മെച്ചപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. നയതന്ത്രബന്ധത്തിന്‍റെ കാര്യത്തില്‍ എല്ലാ വിഷയങ്ങളിലും തീരുമാനമായിട്ടില്ല. എങ്കിലും ആദ്യ ചുവടുകള്‍ വെച്ച് കഴിഞ്ഞു", പുടിന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment