/sathyam/media/media_files/2025/09/09/hvv-2025-09-09-05-04-33.jpg)
ബീജിങ്: റഷ്യയുമായി തുടരുന്ന സംഘര്‍ഷം യുക്രെയ്ന് ചര്‍ച്ചയിലൂടെ അവസാനിപ്പിക്കാമെന്നും അല്ലാത്ത പക്ഷം റഷ്യ സൈനിക ശക്തി ഉപയോഗിക്കുമെന്ന ഭീഷണിയുമായി റഷ്യ. ചൈനീസ് സന്ദര്‍ശനത്തിനിടെയാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍ യുദ്ധ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. ബുദ്ധിയുണ്ടെങ്കില്‍ ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാം. അല്ലെങ്കില്‍ റഷ്യയുടെ സൈനിക നടപടികളാല്‍ ഈ യുദ്ധം അവസാനിപ്പിക്കേണ്ടി വരും.
യുക്രെയ്ന്‍ ചര്‍ച്ചകള്‍ക്ക് തയാറാണെങ്കില്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്നു കരുതുന്നു. യുക്രെയ്ന്‍ ഭരണാധികാരി സാമാന്യബുദ്ധി ഉപയോഗിച്ചാല്‍ മാത്രം മതി ഈ യുദ്ധം അവസാനിപ്പിക്കാന്‍~പുടിന്‍ വ്യക്തമാക്കി.
അമെരിക്ക പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നുണ്ട്. ഇതില്‍ നല്ല പ്രതീക്ഷയുണ്ട്. സെലന്‍സ്കിയുമായി ചര്‍ച്ച നടത്താനും തയാറാണ്~ പുടിന്‍ പറഞ്ഞു. എന്നാല്‍ അതിനു മുമ്പ് കാര്യമായ കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമുണ്ട്.