Advertisment

യുക്രെയ്നിലെ ഊര്‍ജ നിലയങ്ങള്‍ ലക്ഷ്യമിട്ട് റഷ്യന്‍ ആക്രമണം

New Update
fdfsda

കീവ്: യുക്രെയ്നിലെ പ്രധാന ഊര്‍ജനിലയങ്ങളും അടിസ്ഥാനസൗകര്യ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് റഷ്യയുടെ മിസൈല്‍ ആക്രമണം. പടിഞ്ഞാറന്‍ യുക്രെയ്നിലെ ലിവ്യുവിലാണ് രാത്രി മുഴുവന്‍ ദീര്‍ഘിച്ച ആക്രമണമുണ്ടായത്.

11 ഡ്രോണുകളില്‍ 9 എണ്ണവും 14 ക്രൂസ് മിസൈലുകളില്‍ 9 എണ്ണവും തകര്‍ക്കാനായെന്ന് യുക്രെയ്ന്‍ സൈന്യം അവകാശപ്പെട്ടു. സൈന്യത്തിന്റെ വെടിയേറ്റ ഡ്രോണുകളിലൊന്ന് ഊര്‍ജ നിലയത്തിനു മുകളില്‍ പതിച്ച് തീപിടിത്തത്തിനും കാരണമായി. ക്രൂസ് മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വടക്കു കിഴക്കന്‍ യുക്രെയ്നിലെ ആക്രമണത്തിലും ഒരാള്‍ മരിച്ചു.

യുക്രെയ്നിലെ ഏറ്റവും വലിയ സ്വകാര്യ ഊര്‍ജ കമ്പനിയായ ഡിടിഇകെയുടെ 6 പ്ളാന്റുകളില്‍ അഞ്ചും രണ്ടാഴ്ചയ്ക്കിടെയുണ്ടായ ആക്രമണങ്ങളോടെ തകരാറിലായിരിക്കുകയാണ്. കമ്പനിയുടെ ഊര്‍ജോല്‍പാദനത്തിന്റെ 80 ശതമാനവും നിലച്ചു. പ്രവര്‍ത്തനം പൂര്‍ണതോതില്‍ പുനരാരംഭിക്കാന്‍ ഒന്നര വര്‍ഷമെങ്കിലും വേണ്ടിവരും. 

russia_attacks_ukraine
Advertisment