ഗര്‍ഭം ധരിക്കുന്ന സ്കൂള്‍ കുട്ടികള്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് റഷ്യന്‍ സര്‍ക്കാര്‍

New Update
Jhhvb.

മോസ്കോ: ഗര്‍ഭിണിയാകുന്ന സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലമെന്ന പ്രഖ്യാപനവുമായി റഷ്യ. റഷ്യയിലെ 10 പ്രവിശ്യകളില്‍ നയം നടപ്പില്‍ വന്നു.

Advertisment

ജനസംഖ്യാവര്‍ധനയ്ക്കായി എന്തു വഴിയും സ്വീകരിക്കാനൊരുക്കമാണെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ, അന്ന് മുതിര്‍ന്ന സ്ത്രീകള്‍ക്കായി മാത്രം പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും ബാധകമാക്കിയതോടെ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്.

2023ലെ കണക്കനുസരിച്ച് റഷ്യയിലെ സ്ത്രീകളുടെ പ്രത്യുത്പാദന നിരക്ക് 1.41 ആണ്. നിലവിലുള്ള ജനസംഖ്യ അതേ സ്തിതിയില്‍ പിടിച്ചുനിര്‍ത്തണമെങ്കില്‍ അത് 2.05 എങ്കിലും ആകണം.

റഷ്യയുക്രെയ്ന്‍ യുദ്ധത്തില്‍ 2.5 ലക്ഷത്തിലധികം പട്ടാളക്കാര്‍ മരിച്ചെന്നാണ് കണക്ക്. നാടുവിട്ടുപോയവര്‍ ആയിരക്കണക്കിനു വരും. ഇതെല്ലാം ജനസംഖ്യ വീണ്ടും കുറയാന്‍ ഇടയാക്കുമെന്നതിനാല്‍ ഗര്‍ഭഛിദ്രത്തിനും വിലക്കു വീണു.

Advertisment