Advertisment

റഷ്യയുടെ മിസൈല്‍ ആക്രമണ ഭീഷണി; യുക്രെയ്ൻ പാര്‍ലമെന്റ് സമ്മേളനം റദ്ദാക്കി

New Update
jhgf5678

കിവ്: റഷ്യയുടെ പുതിയ മിസൈല്‍ ആക്രമണ ഭീഷണിയെ തുടർന്ന് പാർലമെന്റ് സമ്മേളനം റദ്ദാക്കി യുക്രെയ്ൻ. നേരത്തെ നിശ്ചയിച്ചിരുന്ന സമ്മേളനം റദ്ദാക്കിയ കാര്യം മൂന്ന് പാർലമെന്റ് അംഗങ്ങള്‍ സ്ഥിരീകരിച്ചു.

Advertisment

അതേസമയം, പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ ഓഫിസ് ഔദ്യോഗിക സുരക്ഷയില്‍ പ്രവർത്തനം തുടരുമെന്നും വക്താവ് അറിയിച്ചു. കിവിലെ പല വിദേശ രാജ്യങ്ങളുടെയും നയതന്ത്ര കാര്യങ്ങള്‍ അടച്ചുപൂട്ടിയതിന് പിന്നാലെയാണ് പാർലമെന്റ് സമ്മേളനം റദ്ദാക്കിയത്.

യുക്രെയ്നിലേക്ക് പുതുതായി വികസിപ്പിച്ച ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചത് യു.എസിനുള്ള മുന്നറിയിപ്പാണെന്ന് റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി.

ഒറെഷ്നിക് എന്ന് പേരിട്ട പുതിയ മിസൈല്‍ തൊടുത്തതായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ദിമിത്രി. 

യു.എസിന്റെയും ബ്രിട്ടന്റെയും മിസൈലുകളുപയോഗിച്ച്‌ റഷ്യയെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നാണ് മുന്നറിയിപ്പ്. ബാധ്യതയൊന്നുമില്ലെങ്കിലും മിസൈല്‍ ആക്രമണത്തിന്റെ 30 മിനിറ്റുമുമ്ബ് യു.എസിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.








Advertisment