New Update
/sathyam/media/media_files/2025/06/09/aQYRo1DpS6FAJqaWElGg.jpg)
ഖാര്‍കീവ്: യുൈ്രകനെതിരേ ഡ്രോണ്‍, മിസൈല്‍ ആക്രമണം തുടര്‍ന്ന് റഷ്യ. യുൈ്രകനിലെ വലിയ നഗരമായ ഖാര്‍കീവില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായും 21 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. ഡ്രോണുകളും, മിസൈലുകളും, ഗൈ്ളഡിങ് ബോംബുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്ന് ഖാര്‍കീവ് മേയര്‍ വ്യക്തമാക്കി.
Advertisment
18 കെട്ടിടങ്ങളും 13 വീടുകളും തകര്‍ന്നുവെന്നാണ് മേയര്‍ പറയുന്നത്. നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ സ്ഫോടന ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനുമായി കഴിഞ്ഞയാഴ്ച അമെരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ യുൈ്രകന്‍ റഷ്യയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് പുടിന്‍ പറഞ്ഞതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ തിരിച്ചടി.