New Update
/sathyam/media/media_files/2025/02/27/i1uL5A4JUSrvajL1FcVR.jpg)
റോം: ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍. ശ്വസനത്തില്‍ വലിയ ബുദ്ധിമുട്ടുകളില്ല, വൃക്കയിലെ പ്രശ്നങ്ങളിലും ആശങ്ക വേണ്ട, എന്നാല്‍ ഓക്സിജന്‍ തെറാപ്പി തുടരുന്നുണ്ട്. ലാബ് പരിശോധനാ ഫലങ്ങളിലും പുരോഗതിയുണ്ടെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
Advertisment
രക്ത പരിശോധനയില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ 14നാണ് പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്‍റിബയോട്ടിക് ചികിത്സ തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us