ഹെങ്ക് - ഇഷ കൊടുങ്കാറ്റുകൾ ഉണ്ടാക്കിയ അരക്ഷിതാവസ്ഥക്ക് പിന്നാലെ രാജ്യത്തെ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്കു തള്ളി വിട്ടുകൊണ്ട് യു കെയിൽ വീണ്ടും അതിശക്തമായ മഞ്ഞുവീഴ്ച മുന്നറിയിപ്പ്.
ഫെബ്രുവരിയിൽ ശീതകാല സാഹചര്യങ്ങൾ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.
യു കെയിലെ കാലാവസ്ഥാ രീതികളിൽ കൂടുതൽ സ്വാധീനം ചെലുത്തുന്ന ഉയർന്ന മർദ്ദത്തിന് സാധ്യതയുള്ളതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. യു കെയിൽ ഉയർന്ന മർദ്ദം എവിടെയാണ് സ്വാധീനം ചെലുത്തുകയെന്ന് അനിശ്ചിതത്വമുണ്ടെങ്കിലും, ഇത് കൂടുതൽ അസ്വാസ്ഥ്യകരമായ സാഹചര്യങ്ങൾ കൊണ്ടുവരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്.
/sathyam/media/media_files/st8Lh5pXTLo9tRrShOk3.jpg)
ഈ വർഷത്തെ ശരാശരി താപനിലയുമായി താരതമ്യപ്പെടുത്തുമ്പോൾ നിലവിൽ യു കെയിലുടനീളം തണുപ്പ് കൂടാനുള്ള സാധ്യത ഏറെയാണ്.
ഫെബ്രുവരി 4 മുതൽ 18 യു കെയുടെ കാലാവസ്ഥയിൽ വൻ വ്യതിയാനം സംഭവിക്കുമെന്ന് മെറ്റ് ഓഫീസിൽ അറിയിച്ചു. ഫെബ്രുവരി ആദ്യം വരെ യുകെ കാലാവസ്ഥാ രീതികളിൽ ഉയർന്ന മർദ്ദം കൂടുതൽ സ്വാധീനം ചെലുത്താനുള്ള സാധ്യത ഏറെയാണ്. വടക്ക് നിന്നോ കിഴക്ക് നിന്നോ ഉള്ള കാറ്റ് സാധാരണയേക്കാൾ കൂടുതലാണ്. ഇത് സാധാരണ തണുപ്പിനെ അപേക്ഷിച്ച് വർധിച്ച അവസ്ഥയിലേക്ക് നയിക്കുന്നു.
മഞ്ഞുവീഴ്ചയെ തുടർന്നുണ്ടാകുന്ന തണുപ്പ്, ഫെബ്രുവരി മാസത്തിന്റെ തുടക്കത്തെ അപേക്ഷിച്ചു പകുതിയോടെയാണ് കൂടുതലായി കാണപ്പെടുന്നത്. വരണ്ടതും തണുപ്പുള്ളതുമായ ഒരു സാഹചര്യം ഈ കാലയളവിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഉയർന്ന മർദ്ദം കൂടുതൽ വടക്കോട്ടും പടിഞ്ഞാറോട്ടും നീങ്ങാനുള്ള സാധ്യത ഏറെയാണ്. ഇത് മൂലം ഫെബ്രുവരി പകുതിയോടെ വടക്ക് - കിഴക്കൻ കാറ്റ് ഇടയ്ക്കിടെ വീശുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
/sathyam/media/media_files/qVbGBQ30Rn6u550FWpsu.jpg)
ഞായറാഴ്‌ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയും 'ഇഷ കൊടുങ്കാറ്റ്' യു കെയിൽ ശക്തമായി വീശാൻ തയ്യാറെടുക്കുന്നതിനിടയിലാണ് 'കൂനിന്മേൽ കുരു' എന്ന പോലെ മറ്റൊരു പ്രകൃതി പ്രതിഭാസത്തിനു യു കെ സാക്ഷി ആകാൻ പോകുന്നത്.
സെൻട്രൽ, ടെയ്‌സൈഡ് & ഫൈഫ്, ഗ്രാമ്പിയൻ, ഹൈലാൻഡ്‌സ് & എയ്‌ലിൻ സിയാർ, നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്, നോർത്തേൺ അയർലൻഡ്, ഓർക്ക്‌നി ആൻഡ് ഷെറ്റ്‌ലാൻഡ്, എസ്‌ഡബ്ല്യു സ്കോട്ട്‌ലൻഡ്, ലോത്തിയൻ ബോർഡേഴ്‌സ്, സ്ട്രാത്ത്ക്ലൈഡ്, യോർക്ക്ഷയർ & ഹമ്പർ എന്നിവിടങ്ങളിലാണ് 'ഇഷ കൊടുങ്കാറ്റ്' കൂടുതൽ ശക്തിമായ പ്രഹരമേൽപ്പിക്കുന്നത്.
/sathyam/media/media_files/YNsWXIJ3MgCoGb2jnwUU.jpg)
ഈസ്റ്റ് മിഡ്‌ലാൻഡ്സ്, ഈസ്റ്റ് ഇംഗ്ലണ്ട്, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വെയിൽസ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, യോർക്ക്ഷയർ & ഹംബർ എന്നിവിടങ്ങളിൽ ശക്തമായ കാറ്റ് കാരണമായിട്ടുള്ള 'ആംബർ അലർട്ട്' മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.