/sathyam/media/media_files/2025/12/08/c-2025-12-08-05-49-06.jpg)
ജൂനോ: അലാസ്ക-കാനഡ അതിർത്തിയിൽ 7.0 തീവ്രത രേഖപ്പെടുത്തി ശക്തമായ ഭൂകമ്പം റിപ്പോർട്ട് ചെയ്തുതു. ഭൂകമ്പത്തിന്റെ കേന്ദ്രം ജൂനോയിൽ നിന്ന് 370 കിലോമീറ്റർ അകലെയും വൈറ്റ്ഹോഴ്സിൽ നിന്ന് 250 കിലോമീറ്റർ അകലെയുമാണ്. ആർക്കും നാശനഷ്ടങ്ങളോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
യൂക്കോണിലെ വൈറ്റ്ഹോഴ്സിലാണ് തീവ്രത കൂടുതൽ അനുഭവപ്പെട്ടതെന്ന് കനേഡിയൻ സീസ്മോളജിസ്റ്റ് ആലിസൺ ബേർഡ് അറിയിച്ചു. ഭൂകമ്പം ബാധിച്ച സ്ഥലങ്ങളിൽ ആളുകൾ കുറവായതിനാൽ കൂടുതൽ അപകടങ്ങൾ ഉണ്ടായിട്ടില്ല. ഭൂകമ്പ കേന്ദ്രത്തോട് അടുത്തുള്ള പ്രധാന സ്ഥലം ഹെയ്ൻസ് ജങ്ഷനിൽ 1,018 ആളുകൾ മാത്രമാണ് താമസിക്കുന്നത്. 662 താമസക്കാർ മാത്രമുള്ള അലാസ്കയിലെ യാകുട്ടാറ്റിൽ നിന്ന് 91 കിലോമീറ്റർ അകലെയായിരുന്നു സംഭവം. ജനസംഖ്യ കുറഞ്ഞ പ്രദേശമായതുകൊണ്ട് വലിയ ദുരന്തങ്ങൾ ഒഴിവാകാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us