ലണ്ടൻ: യു കെയിലെ പീറ്റർബറോയിൽ കുടുംബമായി താമസിച്ചിരുന്ന മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു.
നോർത്ത് വെസ്‌റ്റ് ആംഗ്ലിയ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്‌റ്റിന്റെ പീറ്റർബറോ സിറ്റി ഹോസ്‌പിറ്റലിലെ നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു സുഭാഷ് മാത്യു (43) ആണ് കഴിഞ്ഞ ദിവസം വൈകിട്ട് 6.30 - ന് അന്തരിച്ചത്. ഇടുക്കി വണ്ടിപ്പെരിയാർ ആഞ്ഞിലിത്തോപ്പിൽ കുടുംബാംഗമാണ്.
2006 - ലാണ് സുഭാഷ് യു കെയിലേക്ക് കുടിയേറിയത്. കണ്ണൂർ ജില്ലയിലെ എടൂർ ഞാറക്കാട്ടിൽ കുടുംബാംഗം മിനു ആണ് ഭാര്യ. മകൻ: ആഷേർ.
സംസ്കാരം നാട്ടിൽ വച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ക്രമീകരണങ്ങൾക്ക് പീറ്റർബറോയിലെ മലയാളി സമൂഹം കുടുംബത്തിന് ഒപ്പമുണ്ട്.
മറ്റു കാര്യങ്ങൾ യു കെയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം തീരുമാനിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.