ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/04/25/xkzaiImWBnxjyfnFiF9y.jpg)
ലണ്ടന്‍: ഇംഗ്ളണ്ടിലെ എച്ച്എംപി ഓക്വുഡ് ജയിലില്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാന്‍ അനുമതി. ഐസ്ലാന്‍ഡുമായി സഹകരിച്ചുകൊണ്ടുളള പുതിയ സൂപ്പര്‍മാര്‍ക്കറ്റില്‍ പിസയും ഐസ്ക്രീം എല്ലാം ഇനി മുതല്‍ തടവുകാര്‍ക്ക് ലഭ്യമാകും.
Advertisment
കാറ്റഗറി സി ജയിലിലെ നല്ല പെരുമാറ്റത്തിലൂടെ കിട്ടുന്ന മോണോപൊളി രീതിയിലുളള പണം ഉപയോഗിച്ച് തടവുകാര്‍ക്ക് സാധനങ്ങള്‍ വാങ്ങാം. ആഴ്ചതോറും 25 പൗണ്ട് (2800) രൂപ തടവുകാര്‍ക്ക് നേടാമെന്ന് റിപ്പോര്‍ട്ടുണ്ട്.
തെരുവ് കച്ചവടങ്ങളിലെ വിലയേക്കാള്‍ കുറവാണ് ഈ ജയില്‍ നിന്നു വാങ്ങുന്ന ഭക്ഷണത്തിന്. ജയില്‍ മോചിതരായ ശേഷം തടവുകാര്‍ക്ക് പ്രയാസമൊന്നും കൂടാതെ സമൂഹത്തിലേക്കിറങ്ങാനുള്ള സാഹചര്യമൊരുക്കുന്ന വിധത്തിലാണ് ഈ സംരംഭം രൂപകല്‍പന ചെയ്തിരിക്കുന്നത്. തടവുകാരില്‍ ചിലര്‍ക്ക് ഇവിടെ ജോലിയും നല്‍കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us