പലസ്തീനു പിന്തുണ: ബ്രിട്ടീഷ് ഗായകര്‍ക്ക് യൂറോപ്പില്‍ വിലക്ക്

New Update
Gggvcv

ലണ്ടന്‍: പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും, ഇസ്രായേല്‍ സൈന്യത്തിനെതിരെ ഗ്ളാസ്ററണ്‍ബറി സംഗീതോത്സവത്തില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്ത ബ്രിട്ടീഷ് ഗായക ജോഡിയായ ബോബ് വൈലനെ യു.കെയിലെയും യൂറോപ്പിലെയും നിരവധി സംഗീത പരിപാടികളില്‍ നിന്ന് ഒഴിവാക്കി.

Advertisment

'ഫ്രീ ഫ്രീ പലസ്തീന്‍, ഡെത്ത് ഡെത്ത് ടു ദ ഐ.ഡി.എഫ്'(ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ്) എന്നീ മുദ്രാവാക്യങ്ങളാണ് പരിപാടിക്കിടെ വൈലന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത്. ഇതോടെയാണ് യൂറോപ്പിലെതടക്കമുള്ള സംഗീത പരിപാടികളില്‍ നിന്ന് അപ്രഖ്യാപിത വിലക്ക് നേരിടുന്നത്.

ശനിയാഴ്ച നടക്കുന്ന മാഞ്ചസ്റററിലെ റഡാര്‍ ഫെസ്ററിവലിലെ രണ്ട് പ്രധാനപരിപാടികളില്‍ വൈലന്റെ പാട്ട് ഷെഡ്യൂള്‍ ചെയ്തിരുന്നു. എന്നാല്‍ വൈലന്‍ ആ പരിപാടികളില്‍ പാടില്ലെന്ന് ഇന്‍സ്ററഗ്രാം വഴി റാപ്പ് ഗ്രൂപ്പ് അറിയിച്ചു. ''നിശ്ശബ്ദത ഒരു ഓപ്ഷനല്ല... മാഞ്ചസ്ററര്‍, ഞങ്ങള്‍ തിരിച്ചുവരും. ഞങ്ങള്‍ സുഖമായിരിക്കും. പലസ്തീനിലെ ജനങ്ങള്‍ വേദനിക്കുന്നു''~എന്നായിരുന്നു അവരുടെ ഇന്‍സ്ററഗ്രാം സ്റേറാറി.

യൂറോപ്പിലുടനീളമുള്ള പരിപാടികളില്‍ നിന്ന് വിലക്കിയതിന് പിന്നാലെയാണ് യു.കെയിലും വൈലന്‍ വിലക്ക് നേരിടുന്നത്. അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രാദേശിക അധികൃതരില്‍ നിന്നുള്ള സമ്മര്‍ദവും യുനൈറ്റഡ് ടാലന്റ് ഏജന്‍സിയില്‍ നിന്ന് ബാന്‍ഡ് അടുത്തിടെ വേര്‍പിരിഞ്ഞതുമാണ് പരിപാടി വിലക്കാന്‍ കാരണമെന്നാണ് അറിയുന്നത്.

ഈ വര്‍ഷാവസാനം ജര്‍മനിയില്‍ നടക്കുന്ന ലൈവ് മ്യൂസിക് ഹാള്‍ വേദിയില്‍ നിന്ന് യു.എസ് ബാന്‍ഡായ ഗോഗോള്‍ ബോര്‍ഡെല്ലോയെ വിലക്കാനും നിര്‍ദേശമുണ്ട്.

ദിവസങ്ങള്‍ക്ക് മുമ്പാണ് യു.എസ് സ്റേററ്റ് ഡിപാര്‍ട്മെന്റ് ബോബ് വൈലന്റെ വിസ റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. വൈലന്റെ പാട്ട് വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നും വിദേശികള്‍ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഇതു സംബന്ധിച്ച് സ്റേററ്റ് ഡിപാര്‍ട്മെന്റിന്റെ വിശദീകരണം. അക്രമത്തെയും വിദ്വേഷത്തെയും മഹത്വവത്കരിക്കുന്ന വിദേശികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യില്ലെന്നും സ്റേററ്റ് ഡിപാര്‍ട്മെന്റ് വക്താവ് ടാമി ബ്രൂസ് വ്യക്തമാക്കി.

Advertisment